"ആട് 3 യിൽ ചാൻസ് വന്നിരുന്നു. പക്ഷെ പോവാതിരുന്നതിന് കാരണം ഡർബി "-ആദം സാബിക്.
ഡാർബിയുടെ ഷൂട്ട് കാരണം തനിക്ക് ആട് 3 യിലെ വേഷം നഷ്ടമായതിനെക്കുറിച്ച് പറയുകയാണ് ആദം സാബിക്.

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി തിയേറ്ററിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഡാർബിയുടെ ഷൂട്ട് കാരണം തനിക്ക് ആട് 3 യിലെ വേഷം നഷ്ടമായതിനെക്കുറിച്ച് പറയുകയാണ് ആദം സാബിക്. എന്നാൽ വിഷമം ഇല്ലെന്നും ഡാർബി മികച്ച സിനിമയാണെന്നും ആദം പറഞ്ഞു.ആട് 3 യിൽ ചാൻസ് വന്നിരുന്നു. പക്ഷെ പോവാതിരുന്നതിന് കാരണം ഡർബി അതിനുള്ള പടം ഉണ്ട് എന്നതാണ്. ഫുൾ ഡേ നൈറ്റ് ഷൂട്ട് പൊക്കോണ്ടിരുന്ന സമയമാണത്. ഡർബിയുടെ ഷൂട്ട് തീർത്ത ശേഷം ആടിന്റെ ഷൂട്ട് തുടങ്ങാം എന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ഡർബിയുടെ ഷൂട്ട് ടൈമിന്റെ രണ്ട് ദിവസം ആടിന്റെ ഷൂട്ട് കയറി വന്നു. അപ്പോൾ സംവിധായകൻ മിഥുൻ മാനുവൽ തോമസ് വിളിച്ചു പറഞ്ഞു 'ഷൂട്ടിന്റെ ഡേറ്റ് കയറി വന്നിട്ടുണ്ട് നിനക്കു അവിടെ നിന്ന് എത്താൻ പറ്റുമോ എന്ന് നോക്കാൻ പറഞ്ഞു'. ഞാൻ പരമാവധി ശ്രമിച്ചു പക്ഷെ പറ്റില്ല. ഫുൾ ചാർട്ട് ചെയ്തതായിരുന്നു,' ആദം സാബിക് പറഞ്ഞു.
