പൊതുവേദിയില്‍ മമ്മൂട്ടിയോട് ഉമ്മ ചോദിച്ച് പെണ്‍കുട്ടി
ബോള്‍ഗാട്ടി പാലസില്‍ വച്ചു നടത്തിയ ആരാധക സംഗമത്തിലാണ് ഈ മുഹൂര്‍ത്തം.

പൊതുവേദിയില്‍ മമ്മൂട്ടിയോട് ഉമ്മ ചോദിച്ച് പെണ്‍കുട്ടി. കുട്ടിയുടെ നെറ്റിയില്‍ ഉമ്മ നല്‍കിയാണ് മമ്മൂട്ടി കുഞ്ഞ് ആരാധികയെ സന്തോഷിപ്പിച്ചത്. ബോള്‍ഗാട്ടി പാലസില്‍ വച്ചു നടത്തിയ ആരാധക സംഗമത്തിലാണ് ഈ മുഹൂര്‍ത്തം. താരത്തിന്‍റെ വിഡിയോ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസാണ് പങ്കുവച്ചത്. കുട്ടി മമ്മൂട്ടിയോട് ഉമ്മ ചോദിക്കുന്നതും അദ്ദേഹം നെറ്റിയില്‍ ഉമ്മ നല്‍കുന്നതും വിഡിയോയിലുണ്ട്അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രം പേട്രിയറ്റിന്‍റെ റിലീസിങ് നീട്ടിയിട്ടുണ്ട്. മമ്മൂട്ടിയെയും മോഹൻലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പേട്രിയറ്റ് നേരത്തേ ഏപ്രിൽ 23ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ചിത്രം മേയ് 1 ന് ആഗോള റിലീസായി തീയറ്ററുകളിൽ എത്തും. 18 വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്നത്.
