പൃഥ്വിരാജ്, അഹാന, റിമ കല്ലിങ്കല്‍, സുപ്രിയ, ജുവല്‍ മേരി... അതിജീവിതയ്‌ക്കൊപ്പം

Actor Prithviraj Sukumaran supports victim of actress assault case


നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി അതിജീവിത എത്തിയിരുന്നു. വിധിയില്‍ പൂര്‍ണ തൃപ്തയല്ല, നീതി കിട്ടിയില്ല എന്നാണ് അതിജീവിത പറഞ്ഞത്. തുടര്‍ന്ന് വിധിയിലെ നിരാശ പങ്കുവച്ച് മഞ്ജുവാര്യരും എത്തി. ആസൂത്രകര്‍ പകല്‍വെളിച്ചത്തില്‍ പുറത്താണെന്നും അത് ഭയപ്പെടുത്തുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ മഞ്ജു വ്യക്തമാക്കി. പിന്നാലെ സിനിമയിലെ സുഹൃത്തുക്കള്‍ ഒറ്റക്കെട്ടായി അതിജീവിതയുടെ കൂടെയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, സുപ്രിയ മേനോന്‍, സുപ്രിയ മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് അതിജീവിതയുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ നീതി പൂര്‍ണ്ണമായും നടപ്പായിട്ടില്ലെന്നാണ് നടി മഞ്ജുവാര്യര്‍ പറഞ്ഞത്. കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, അത് ആസൂത്രണം ചെയ്തവര്‍ പകല്‍ വെളിച്ചത്തിലുണ്ടെന്നും അത് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണെന്നും മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം

മഞ്ജു വാര്യര്‍'

Related Articles
Next Story