മോശം ശീലങ്ങള്‍ ആരോഗ്യം തകര്‍ത്തു, മികച്ച പ്രതിഭ പെട്ടെന്നു പോയി, വേദന തോന്നുന്നു

actor robo shankar passes away


തമിഴ് നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടന്‍ കാത്തി. മോശം ശീലങ്ങളാണ് ആരോഗ്യം നശിപ്പിച്ചത്. മികച്ച പ്രതിഭ ളരെ വേഗം. വലിയ വേദന തോന്നുന്നുവെന്നും കാര്‍ത്തി.

നാശം വരുത്തുന്ന തിരഞ്ഞെടുപ്പുകള്‍ കാലക്രമേണ ആരോഗ്യം നശിപ്പിക്കുന്നത് എങ്ങനെയെന്നു കാണുമ്പോള്‍ ഹൃദയം തകരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ വലിയ പ്രതിഭ. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു-കാര്‍ത്തിയുടെ വാക്കുകള്‍.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു റോബോ ശങ്കര്‍. രോഗം ബാധിച്ച് ശരീരം നന്നായി ക്ഷീണിച്ചിരുന്നു. രോഗമുക്തി നേടി റോബോ പാചക റിയാലിറ്റി ഷോയില്‍ വീണ്ടും പങ്കെടുക്കുകയും ചെയ്തു.

സെറ്റില്‍ കുഴഞ്ഞുവീണതെ തുടര്‍ന്നാണ് റോബോ ശങ്കറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

മാരി, വീരം തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹാസ്യതാരമാണ് റോബോ ശങ്കര്‍. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.


Related Articles
Next Story