Begin typing your search above and press return to search.
'അറിയാതിരുന്നെങ്കില്‍ ശരീരം തളര്‍ന്നേനെ', ഷൂട്ടിംഗിനിടെ പരിക്കേറ്റ വിനായകന്‍ ആശുപത്രി വിട്ടു
Actor Vinayakan discharged from hospital

ആട് 3 സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിനായകന്‍ ആശുപത്രി വിട്ടു. കഴുത്തിലെ വെയിന്‍ കട്ടായെന്നും അറിഞ്ഞില്ലായിരുന്നെങ്കില്‍ ശരീരം തളര്‍ന്നുപോകുമായിരുന്നു എന്നും വിനായകന്‍ പറഞ്ഞു. രണ്ടു മാസത്തോളം വിനായകന് വിശ്രമം വേണ്ടി വരും.
ശനിയാഴ്ചയാണ് വിനായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊടുപുഴയില്‍ വച്ചാണ് അപകടമുണ്ടായത്.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് മൂന്ന്. ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെ. ചിത്രം നിര്‍മിക്കുന്നത് കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേര്‍ന്നാണ്. 2026 മാര്‍ച്ച് 19-ന് ചിത്രം റിലീസ് ചെയ്യും.
Next Story
