ആനയുമായി കൊമ്പുകോര്‍ത്ത് പെപ്പെ; കാട്ടാളന്റെ ആദ്യ ടീസര്‍

Antony Varghese Pepe starrer movie Kattalan teaser

കാട്ടാളന്റെ ആദ്യ ടീസര്‍ എത്തി. വന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. പെപ്പെയുടെ കഥാപാത്രം കാട്ടില്‍ ആനയുമായി ഏറ്റുമുട്ടുന്ന ത്രസിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിലുള്ളത്.

ആന്റണി വര്‍ഗീസ് പെപ്പെയാണ് നായകന്‍. നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ഷെരീഫ് മുഹമ്മദ്. ചിത്രം മേയ് 14 ന് ആഗോള റിലീസായി എത്തും.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ലോകപ്രശസ്തനായ കെച്ച കെംബാക്‌സിയാണ്. ഓങ് ഓങ് സീരീസിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാണ്. കന്നഡ മ്യൂസിക് ഡയറക്ടര്‍ അജനീഷ് ലോക്‌നാഥാണ് സംഗീതം ഒരുക്കുന്നത്.

Related Articles
Next Story