"ഒരിക്കൽ ഒരു ബലാത്സംഗശ്രമം നടന്നിട്ടുണ്ട്,സമൂഹ മാധ്യമത്തിലെ കമന്റുകൾ തന്നെ ഭയപ്പെടുത്തുന്നു" വെളിപ്പെടുത്തലുമായി നടി ആയിഷ ഖാൻ

ദിവസേന നേരിടുന്ന ഭീഷണികളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആയിഷാ ഖാൻ

ടോപ്പ് ധരിച്ചാലും സ്കർട്ടിട്ടാലും ആളുകൾക്ക് പ്രശ്നം, എല്ലാ ദിവസവും ബലാത്സംഗ ഭീഷണി മുഴക്കി ആളുകൾ. വെളിപ്പെടുത്തലുമായി ആയിഷ ഖാൻ രംഗത്ത്.

സമൂഹ മാധ്യമത്തിലൂടെ താൻ നേരിടുന്ന രൂക്ഷമായ ലൈംഗികാധിക്ഷേപങ്ങളെക്കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ആയിഷാ ഖാൻ. സമൂഹ മാധ്യമത്തിലൂടെ താൻ നേരിടുന്ന അതിരൂക്ഷമായ ലൈംഗികാധിക്ഷേപങ്ങളെക്കുറിച്ചും ജീവിതത്തിൽ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ആയിഷാ ഖാൻ.

താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ താൻ ദിവസേന നേരിടുന്ന ഭീഷണികളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആയിഷാ ഖാൻ. 'ധുരന്ധർ' എന്ന മ്യൂസിക് ആൽബത്തിലെ 'ശരാരത്' എന്ന ഗാനത്തിലൂടെയും ബിഗ് ബോസ് 17-ലൂടെയും ശ്രദ്ധേയയായ താരമാണ് ആയിഷാ ഖാൻ.

ഇൻസ്റ്റാഗ്രാമിലൂടെ മിക്കവാറും എല്ലാ ദിവസവും തന്റെ ശരീരത്തെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുന്നവരുണ്ട്. താൻ ഒരു സാധാരണ ടോപ്പ് ധരിച്ചാലും സ്കർട്ട് ധരിച്ചാലും ആളുകൾക്ക് പ്രശ്നമാണ്. എന്തെങ്കിലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് തനിക്ക് നൂറുവട്ടം ചിന്തിക്കേണ്ടി വരുന്നു. മറ്റൊരാൾ തന്നെ ലൈംഗികമായി ചിത്രീകരിക്കുമെന്ന് ഭയന്ന് തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ചിത്രം പങ്കുവെക്കാനോ സാധിക്കാത്തത് സങ്കടകരമായ കാര്യമാണ്," ആയിഷ പറഞ്ഞു.

സമൂഹ മാധ്യമത്തിലെ കമന്റുകൾ തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും ആയിഷ കൂട്ടിച്ചേർത്തു. "ഭീഷണികൾ മുഴക്കുന്ന ഈ ആളുകൾ നമുക്കിടയിൽ തന്നെയുള്ളവരാണെന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു. എന്റെ ഫോൺ തുറന്നാൽ ഇപ്പോൾ പോലും എനിക്ക് ലഭിക്കുന്ന ബലാത്സംഗ ഭീഷണികൾ കാണിച്ചുതരാൻ സാധിക്കും. അത് അത്രയും സാധാരണമായി മാറിയിരിക്കുകയാണ്," ആയിഷ വെളിപ്പെടുത്തി.ജീവിതത്തിലുണ്ടായ ഒരു കയ്പേറിയ അനുഭവത്തെക്കുറിച്ച് സംസാരിക്കവെ ആയിഷ വികാരാധീനയായി. "എന്റെ ജീവിതത്തിൽ ഒരിക്കൽ ഒരു ബലാത്സംഗശ്രമം നടന്നിട്ടുണ്ട്. മുൻപും ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ആ മുറിവുകളെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല," ആയിഷ വെളിപ്പെടുത്തി.

ഷൂട്ടിംഗ് സെറ്റുകളിൽ നടിമാർ സുരക്ഷിതരാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും അവിടെയും മോശം അനുഭവങ്ങൾ നേരിട്ടെന്നും താരം പറയുന്നു. ഒരു സിനിമയുടെ സെറ്റിൽ വെച്ച് സ്പോട്ട് ബോയ് തന്നെ ശല്യം ചെയ്ത സംഭവം ആയിഷ വിവരിച്ചു. "അന്ന് എന്റെ അച്ഛനും സെറ്റിലുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാം തുറന്നപ്പോഴാണ് ഒരാൾ എനിക്ക് തുടർച്ചയായി വോയ്സ് നോട്ടുകൾ അയക്കുന്നതായി ശ്രദ്ധിച്ചത്. അത് അവിടുത്തെ സ്പോട്ട് ബോയിമാരിൽ ഒരാളാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു." ഉടൻ തന്നെ അച്ഛനെയും പ്രൊഡക്ഷൻ ടീമിനെയും വിവരമറിയിച്ചതായും ആ വ്യക്തിക്കെതിരെ നടപടി എടുത്തതായും ആയിഷ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story