ലൈംഗികാതിക്രമ കേസിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം.

തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്ന് പ്രതിഭാഗം

'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിന് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം.ഫ്‌ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്നതായിരുന്നു കേസ്.

എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ ചിദംബരത്തിന് എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇന്ത്യൻ പീനൽ കോഡിലെ 354, 354A(1)(i), 509 എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. 2022 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

മുൻകൂർ ജാമ്യാപേക്ഷയിൽ ചിദംബരം നടിയുടെ ആരോപണങ്ങൾ നിഷേധിച്ചു. സിനിമയുടെ നിർമാണ സമയത്തുണ്ടായ പൂർണ്ണമായും പ്രൊഫഷണൽ സ്വഭാവമുള്ള ഇടപെടലുകളാണ് നടിയുമായി ഉണ്ടായിരുന്നത്. നാലുവർഷം വൈകിയാണ് പരാതി നൽകിയിരിക്കുന്നത് . തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്നും പ്രതിഭാഗം വാദിച്ചു.

സംഭവം റിപ്പോർട്ട് ചെയ്യുന്നതിലെ താമസം, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ പരാതിക്കാരിയായ നടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുള്ള പരാമർശം, ചിദംബരത്തിനേ കുറിച്ച് മാധ്യമങ്ങളിൽ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് തടയുന്ന ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യമനുവദിച്ചത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story