ജസ്റ്റിൻ ബൽഡോനിയ്‌ക്കെതിരെ നടി ബ്ലേക്ക് ലൈവ്ലി നൽകിയ പരാതിയിലെ അവകാശവാദങ്ങൾ തള്ളി കോടതി.

ലൈംഗികാതിക്രമം ഉൾപ്പെടെയുള്ളവയാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് കോടതി ജഡ്ജി ലൂയിസ് ലിമൻ തള്ളിയത്.

ഹോളിവുഡ് നടനും സംവിധായകനുമായ ജസ്റ്റിൻ ബൽഡോനിയ്‌ക്കെതിരെ നടി ബ്ലേക്ക് ലൈവ്ലി നൽകിയ പരാതിയിലെ ഭൂരിഭാഗം അവകാശവാദങ്ങളും തള്ളി കോടതി. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ളവയാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് കോടതി ജഡ്ജി ലൂയിസ് ലിമൻ തള്ളിയത്. ബ്ലേക്ക് ഉന്നയിച്ച 13 ആരോപണങ്ങളിൽ പത്തെണ്ണം തള്ളിയെങ്കിലും ബാക്കി മൂന്നെണ്ണത്തിൽ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.2024-ലാണ് ജസ്റ്റിൻ ബൽഡോനിക്കെതിരെ ബ്ലേക്ക് ലൈവ്ലി കേസ് നൽകിയത്. ലൈംഗികാതിക്രമം, ലൊക്കേഷനിൽ തനിക്കെതിരായ അപവാദപ്രചരണം എന്നിവ ഉൾപ്പെടെ 13 ആരോപണങ്ങളാണ് താരം ഉന്നയിച്ചത്. ജസ്റ്റിൻ തന്നെ സംവിധാനം ചെയ്ത 'ഇറ്റ് എൻഡ്‌സ് വിത്ത് അസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. തന്റെ രൂപത്തേയും ശരീരഭാരത്തേയും കുറിച്ച് ജസ്റ്റിൻ മോശം രീതിയിൽ സംസാരിച്ചുവെന്നാണ് ബ്ലേക്ക് പറയുന്നത്. ഒരുകൂട്ടം ആളുകളെ വിലയ്‌ക്കെടുത്ത് തനിക്കെതിരെ ഓൺലൈൻ വാർത്തകൾ പടച്ചുവിട്ടുവെന്നും ബ്ലേക്ക് ആരോപിച്ചു. എന്നാൽ തനിക്കെതിരായ ബ്ലേക്കിന്റെ ആരോപണങ്ങൾ നിഷേധിച്ച ജസ്റ്റിൻ തിരിച്ച് നടിക്കെതിരായും കേസ് നൽകിയിരുന്നു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story