"മറ്റ് താരങ്ങൾ നിരസിച്ച വേഷമാണ്അക്ഷയ് ഖന്നയിലേക്ക് എത്തിയത്"-മുകേഷ് ഛബ്ര.

ഒരു പ്രമുഖ ദക്ഷിണേന്ത്യൻ നടനും രണ്ട് ബോളിവുഡ് നടന്മാരും ഈ വേഷം വേണ്ടെന്ന് വെച്ചു.

കഴി‍ഞ്ഞ വര്‍ഷം ഇന്ത്യയില്‍ തരംഗമായ ചിത്രമാണ് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതില്‍ വില്ലനായ റഹ്മാന്‍ ഡകെയ്ത്തിനെ അവതരിപ്പിച്ച അക്ഷയ് ഖന്നയുടെ പ്രകടനും കുറച്ചേറെ ശ്രദ്ധ നേടിയിരുന്നു. റഹ്മാനായുള്ള അക്ഷയ്​യുടെ കൂള്‍ പെര്‍ഫോമന്‍സ് ആ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.

എന്നാല്‍ അക്ഷയ്ക്ക് മുന്നേ തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി പലരേയും സമീപിച്ചിരുന്നു എന്ന് പറയുകയാണ് ചിത്രത്തിന്‍റെ കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്ര. എന്നാല്‍ മൂവരും ആ ഓഫര്‍ നിരസിച്ചുവെന്നും ഒരു അഭിമുഖത്തില്‍ മുകേഷ് പറഞ്ഞു. ഒരു പ്രമുഖ ദക്ഷിണേന്ത്യൻ നടനും രണ്ട് ബോളിവുഡ് നടന്മാരും ഈ വേഷം വേണ്ടെന്ന് വെച്ചു. അവര്‍ പറഞ്ഞ കാരണം വിചിത്രമായിരുന്നു. ഇതൊരു മൾട്ടി-സ്റ്റാർ ചിത്രം ആയതായിരുന്നു പ്രധാന കാരണം. ചിത്രം പൂർണ്ണമായും രൺവീർ സിങ്ങിന്റേതായി മാറുമെന്നും തങ്ങളുടെ കഥാപാത്രത്തിന് പ്രാധാന്യം കുറയുമെന്നും അവർ. എനിക്കുറപ്പാണ്, ഇപ്പോള്‍ അവര്‍ ആ തീരുമാനത്തില്‍ ഖേദിക്കുന്നുണ്ടാവും,' മുകേഷ് പറഞ്ഞു. 'മറ്റ് താരങ്ങൾ നിരസിച്ചതിന് ശേഷമാണ് അക്ഷയ് ഖന്നയിലേക്ക് ഈ വേഷം എത്തിയത്. എന്നാൽ അദ്ദേഹവും ആദ്യം സമ്മതം മൂളിയിരുന്നില്ല. ഒടുവിൽ നാല് മണിക്കൂർ നീണ്ട തിരക്കഥാ വിവരണത്തിന് ശേഷം അദ്ദേഹം ആവേശഭരിതനാവുകയും ഒരു ദിവസത്തിനുള്ളിൽ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു, മുകേഷ് പറഞ്ഞു.

ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ധുരന്ധര്‍ പാക്സ്ഥാനിലെ തീവ്രവാദികള്‍ക്കിടയിലേക്ക് പോകുന്ന ഇന്ത്യന്‍ ചാരന്‍റെ കഥയാണ് പറഞ്ഞത്. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിര്‍മിച്ച ചിത്രത്തില്‍ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറാ അർജുൻ, രാകേഷ് ബേദി, ഗൗരവ് ഗേര, ഡാനിഷ് പാണ്ടോർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story