അച്ഛന്റെ സുഹൃത്തുക്കളെല്ലാം പാരകള്‍! അധികം അവരുമായി അടുക്കില്ല...

അച്ഛന്റെ സുഹൃത്തുക്കളെല്ലാം പാരകള്‍! അധികം അവരുമായി അടുക്കില്ല...


അച്ഛന്‍ ശ്രീനിവാസന്റെ സുഹൃത്തുക്കള്‍ പാര വയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ധ്യാന്‍ ശ്രീനിവാസന്‍. സിനിമയില്‍ മോശം പ്രകടനമാണെങ്കില്‍ വീട്ടിലേക്ക് വിളിക്കും. അതിനാല്‍ അച്ഛന്റെ സുഹൃത്തുക്കളുമായി അധികം ബന്ധം പുലര്‍ത്താറില്ലെന്നും ധ്യാന്‍ പറഞ്ഞു.

മമ്മൂക്കയുടെ തിരിച്ചുവരവില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ധ്യാന്‍ പറഞ്ഞു. അമ്മയുടെ പുതിയ കമ്മിറ്റിക്ക് ധ്യാന്‍ ആശംസകളും പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ഭീഷ്മറാണ് ധ്യാനിന്റെ പുതിയ ചിത്രം. ധ്യാനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷം അവതരിപ്പിക്കുന്നു. ദിവ്യ പിള്ളയാണ് നായിക.

ഇന്ദ്രന്‍സ്, ഷാജു ശ്രീധര്‍, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, വിനീത് തട്ടില്‍, മണികണ്ഠന്‍ ആചാരി, അബുസലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നു.




Related Articles
Next Story