കാട്ടാളന്‍ വേട്ട തുടങ്ങി; മലയാള സിനിമയിലെ ഏറ്റവും വലിയ ഡീല്‍!

Kattalan movie update


ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാട്ടാളന്‍.' ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തുകയ്ക്ക് കാട്ടാളന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിറ്റു. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിതരണാവകാശം സ്വന്തമാക്കിയത്.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന മേയ് മാസത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്ലന്‍ഡില്‍ തുടക്കം കുറിച്ചിരുന്നു. ലോക പ്രശസ്ത തായ്ലന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ഷൂട്ടിംഗ് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു.

ആന്റണി വര്‍ഗ്ഗീസ് പെപ്പെക്കൊപ്പം ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ താരങ്ങളേയും റാപ്പര്‍ ബേബി ജീനും ഹനാന്‍ ഷായും കില്‍ താരം പാര്‍ത്ഥ് തീവാരിയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവും ചിത്രത്തില്‍ അഭിനയിക്കുന്നു.


പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആര്‍ ആണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. നിഹാല്‍ സാദിഖ് 'കാട്ടാളന് ' വേണ്ടി പ്രൊമോ ഗാനം ഒരുക്കുന്നു.

ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. രെണദേവാണ് ഡിഒപി. എം.ആര്‍ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.

പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റര്‍, ഗാനരചന സുഹൈല്‍ കോയ വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Articles
Next Story