"കല്യാണം ഒരു നല്ല ഇടപാടായി തോന്നിയില്ല" -കൃഷ്ണപ്രഭ

അഭിനയം, നൃത്തം, സംഗീതം എന്നിങ്ങനെ കലയുടെ വിവിധ മേഖലകളിൽ കൃഷ്ണപ്രഭ കഴിവ് തെളിയിച്ചിട്ടുണ്ട്.

മലയാള സിനിമയിലെയും ടെലിവിഷനിലെയും സുപരിചിതയായ കലാകാരിയാണ് കൃഷ്ണപ്രഭ. അഭിനയം, നൃത്തം, സംഗീതം എന്നിങ്ങനെ കലയുടെ വിവിധ മേഖലകളിൽ കൃഷ്ണപ്രഭ കഴിവ് തെളിയിച്ചിട്ടുണ്ട്. 2000 ത്തില്‍ കോമഡി വേഷങ്ങള്‍ ചെയ്ത് ടെലിവിഷന്‍ രംഗത്തെത്തിയ കൃഷ്ണപ്രഭ പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. തന്‍റെ വിവാഹ സങ്കല്‍പ്പത്തെ പറ്റി കൃഷ്ണപ്രഭ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നുണ്ട്.

കല്യാണം ഒരു നല്ല ഇടപാടായി തോന്നിയില്ലെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ടീന്‍ ഏജ് മുതല്‍ ഇതേ അഭിപ്രായമാണ്. എന്‍റെ ചുറ്റുമുള്ള അനുഭവം വച്ചാണ് അഭിപ്രായം പറയുന്നതെന്നും കൃഷ്ണപ്രഭ പറഞ്ഞു. കല്യാണത്തോട് എതിര്‍പ്പുണ്ട്. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാന്‍ വയ്യ. ഞാന്‍ ടീനേജ് മുതല്‍ ആലോചിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ചുറ്റിനുമുള്ള ആള്‍ക്കാരുടെ കാര്യം കാണുന്നത്. അപ്പോള്‍ തീരുമാനം ശരിയായെന്ന് തോന്നിയെന്നും കൃഷ്ണപ്രഭ പറഞ്ഞു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story