തോക്കെടുത്ത് ചാക്കോച്ചന്‍! ഒരു ദുരൂഹ സാഹചര്യത്തില്‍ ട്രെയിലര്‍

Kunchacko Boban movie Oru Durooha Saahacharyathil Official Trailer

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിലി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 15 ന് തിയേറ്ററുകളിലെത്തും.

ദിലീപ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോ പ്രൊഡ്യൂസര്‍-ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്-അഖില്‍ യശോധരന്‍, കാമറ-അര്‍ജുന്‍ സേതു, എഡിറ്റര്‍-മനോജ് കണ്ണോത്ത്, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ആര്‍ട്ട്-ഇന്ദുലാല്‍ കാവീദ്, റിലീസ്-മാജിക് ഫിലിംസ്.

Related Articles
Next Story