വെട്രിമാരന്‍ ചിത്രത്തിന് 37 കട്ട്! ചിത്രം കോടതി കാണും
വെട്രിമാരന്‍ ചിത്രത്തിന് 37 കട്ട്! ചിത്രം കോടതി കാണും

സംവിധായകന്‍ വെട്രിമാരന്റെ നിര്‍മാണക്കമ്പനിയായ ഗ്രാസ്റൂട്ട് ഫിലിം നിര്‍മ്മിച്ച ചിത്രം, മാനുഷി കോടതി കാണും. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് 37 കട്ട് നിര്‍ദ്ദേശിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് വെട്രിമാരന്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് സിനിമ കണ്ട് വിലയിരുത്തുന്നത്. ഈ കട്ടുകള്‍ ആവശ്യമുണ്ടോയെന്ന് കോടതി സിനിമ കണ്ട ശേഷം തീരുമാനിക്കും.
24ന് ചെന്നൈയിലെ സ്വകാര്യതിയേറ്ററിലാണ് പ്രത്യേക പ്രദര്‍ശനം. ഈ സമയം സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.
സംസ്ഥാനത്തിന്റെ അഖണ്ഡതയ്ക്കെതിരാണെന്നും പ്രത്യേകസമുദായത്തെ അവഹേളിക്കുന്നതാണെന്നും സര്‍ക്കാരിന്റെ നയങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി ഉള്‍പ്പെടെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ശിപാര്‍ശ ചെയ്തത്.
ഗോപി നൈനാര്‍ സംവിധാനം ചെയ്ത 'മാനുഷി' തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട സ്ത്രീയുടെ കഥയാണ് പറയുന്നത്. ആന്‍ഡ്രിയ നായികയായ ചിത്രത്തില്‍ നാസര്‍, ഹക്കിം ഷാ, ബാലാജി ശക്തിവേല്‍ എന്നിവരും പ്രധാനവേഷത്തിലുണ്ട്. ഇളയരാജയുടേതാണ് സംഗീതം.