ആമിര്‍ പള്ളിക്കലിന്റെ പ്രേംപാറ്റ തുടങ്ങി; പ്രധാന വേഷങ്ങളില്‍ സൈജു കുറുപ്പും അനുശ്രീയും
Malayalam Movie Prempatta started rolling

എന്‍എസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന റൊമാന്റിക് യൂത്ത് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് പ്രേംപാറ്റ. ആയിഷ, ഇഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരനായ ലിജീഷ് കുമാറാണ്.
സൈജു കുറുപ്പും അനുശ്രീയും ജോമോന്‍ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്, രാജേഷ് മാധവന്‍, ജുനൈസ്, സാഫ് ബോയ്, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി, തസ്നി ഖാന്‍, ജിബിന്‍ ഗോപിനാഥ്, ബിബിന്‍ പെരുമ്പിള്ളി , കുഞ്ഞികൃഷ്ണന്‍ മാഷ്, അശ്വിന്‍ വിജയന്‍, സനീഷ് ഗിന്നസ്, റ്റിസ് തോമസ്, ഇന്നസെന്റ് സോണറ്റ്, ഉണ്ണി രാജ, ഷംല ഹംസ, പുതുമുഖങ്ങളായ സല്‍മാനുല്‍ ഫര്‍സി, ജോബിഷ്, ജയ ശങ്കര്‍, ഒമര്‍ നവാസി എന്നിവര്‍ അഭിനയിക്കുന്നു.
സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മിക്കുന്ന പ്രേംപാറ്റ സെന്‍ട്രല്‍ പിക്ചേഴ്‌സ് തീയേറ്ററുകളില്‍ എത്തിക്കും. മ്യൂസിക്-അങ്കിത് മേനോന്‍, ക്യാമറ രേണദിവെ, എഡിറ്റര്‍-ആകാശ് ജോസഫ് വര്‍ഗീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഒമര്‍ നവാസി, പ്രൊഡക്ഷന്‍ ഡിസൈന്‍-അനീഷ് നാടോടി, കോസ്റ്റ്യൂം-സമീറ സനീഷ്, ലിറിക്‌സ് -മുഹ്‌സിന്‍ പരാരി, സുഹൈല്‍ എം കോയ, മുത്തു, സംഘട്ടനം-കലൈകിങ്‌സണ്‍, സൗണ്ട് ഡിസൈന്‍-വിഷ്ണു സുജാതന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ഡാന്‍സ്-കോറിയോഗ്രാഫി പ്രസന്ന മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് നന്ദിപുലം, എസ്എഫ്എക്‌സ്-ഗണേഷ് ഗംഗാധരന്‍, കളറിസ്റ്റ്-ശ്രീക് വാര്യര്‍, പബ്ലിസിറ്റി-മാഡിസം ഡിജിറ്റല്‍, സ്റ്റില്‍സ്-സെറിന്‍ ബാബു, പബ്ലിസിറ്റി ഡിസൈന്‍ -യെല്ലോടൂത്ത്, പി ആര്‍ ഓ-മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
