5 ദിവസം, 1.3 മില്യന്‍ വ്യൂസ്! ആരോ സൂപ്പര്‍ ഹിറ്റ്

Malayalam short film Aaro crossed 1.3 million views


മഞ്ജു വാര്യരെയും ശ്യാമപ്രസാദിനെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രം 'ആരോ' ഏറെ ചര്‍ച്ചയായി. അതിനൊപ്പം യൂട്യൂബില്‍ ചിത്രം സൂപ്പര്‍ ഹിറ്റാണ്. 5 ദിവസം കൊണ്ട് 1.3 മില്യന്‍ വ്യൂസാണ് ചിത്രത്തിന് ലഭിച്ചത്.

ക്യാപിറ്റോള്‍ തിയേറ്ററുമായി സഹകരിച്ച് മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചത്. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെയാണ് 22 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം റിലീസ് ചെയ്തത്. വി ആര്‍ സുധീഷിന്റേതാണ് കഥയും സംഭാഷണവും. പശ്ചാത്തല സംഗീതം ബിജിബാല്‍. ആര്‍ട്ട് സന്തോഷ് രാമന്‍. എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍. കോസ്റ്റിയൂം സമീറ സനീഷ്. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.

Related Articles
Next Story