ഒന്നല്ല, രണ്ടല്ല, മൂന്നല്ല... 22! മലയാള സിനിമയില്‍ ഇത് ആദ്യം, കളങ്കാവല്‍ വിശേഷം

Mammootty and vinayakan starrer Kalamkaval movie updates


വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമായി അഭിനയിക്കുന്ന ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ 5-നാണ് ചിത്രം തിയേറ്ററുകളിലേത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ നായകമാരെ പരിചയപ്പെടുത്തിയിരുന്നു. 22 നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഒരു സിനിമയില്‍ ഇത്രയും നായികമാരെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിന്‍ കെ ജോസാണ്.

രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, മാളവിക മേനോന്‍, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വര്‍മ്മ, അനുപമ, വൈഷ്ണവി സായ് കുമാര്‍, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിന്‍ മരിയ, ബിന്‍സി, ധന്യ അനന്യ എന്നിവരാണ് നായകമാര്‍.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ചു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍.


Related Articles
Next Story