'മട്ടാഞ്ചേരിയിലെ മാഫിയ'യുമായി മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും വരുന്നു; ഒപ്പം ആസിഫ് അലിയും നസ്ലിനും
Mammootty starrer movie Mattancherry Mafia

'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മട്ടാഞ്ചേരി മാഫിയ. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂക്കയോടൊപ്പം ആസിഫ് അലി, നസ്‌ലിന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്‍ വെള്ളം എന്നിവയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ചിത്രമാണിത്. പ്ലാന്‍ ബി മോഷന്‍ പിച്ചേഴ്‌സിന്റെയും യൂണിവേഴ്‌സല്‍ സിനിമസിന്റെയും ബാനറില്‍ബി. രാകേഷും ഖാലിദ് റഹ്‌മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്നിയോഗ് കൃഷ്ണ, ഷറഫു -സുഹാസ്, തശ്രീഖ് അബ്ദുല്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ ജിംഷി ഖാലിദ്, എഡിറ്റര്‍ നൗഫല്‍ അബ്ദുല്ല, മ്യൂസിക് റെക്‌സ് വിജയന്‍, ബി ജി എം സുഷിന്‍ ശ്യാം, മേക്കപ്പ് റോണക്‌സ് സേവിയര്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈന്‍മാനവ് സുരേഷ്, കോസ്റ്റ്യൂം മാഷര്‍ ഹംസ, വി എഫ് എക്‌സ് ഡിജി ബ്രിക്‌സ്, ലൈന്‍ പ്രൊഡ്യൂസര്‍ വിഷാദ് കെ എല്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ ചാര്‍ളി ആന്‍ഡ് ദി ബോയ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ.
