"പാചകം ചെയ്യാനും സ്വന്തം വസ്ത്രങ്ങൾ അലക്കി തേക്കാനുമറിയുന്ന ഒരാളായിരിക്കണം തന്റെ ഭർത്താവ് "

വിവാഹം എപ്പോഴായിരിക്കുമെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് താരം തന്റെ സങ്കൽപങ്ങൾ തുറന്ന് പറഞ്ഞത് .

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് മീനാക്ഷി ചൗധരി.

എന്നാലിപ്പോൾ തന്റെ ഭാവി വരനെക്കുറിച്ച് നടി പങ്കുവച്ച രസകരമായ നിബന്ധനകളാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. വിവാഹം എപ്പോഴായിരിക്കുമെന്ന ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടിയായാണ് താരം തന്റെ സങ്കൽപങ്ങൾ വെളിപ്പെടുത്തിയത്. തന്നെ വിവാഹം കഴിക്കുന്ന പയ്യന് കുറഞ്ഞത് 100 ഏക്കർ ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് മീനാക്ഷി ഹാസ്യരൂപേണ പറഞ്ഞത്.

എന്നാൽ വെറും സാമ്പത്തിക ഭദ്രത മാത്രമല്ല, പ്രായോഗിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾക്കും താരം വലിയ മുൻഗണന നൽകുന്നുണ്ട്.

സാമ്പത്തികമായ നിബന്ധനകൾക്കൊപ്പം തന്നെ വീട്ടുജോലികളിലുള്ള പങ്കാളിത്തത്തെക്കുറിച്ചും മീനാക്ഷി കൃത്യമായ നിലപാട് വ്യക്തമാക്കി. പാചകം ചെയ്യാനും സ്വന്തം വസ്ത്രങ്ങൾ അലക്കി തേക്കാനും അറിയുന്ന ഒരാളായിരിക്കണം തന്റെ ഭർത്താവ് . വീട്ടുജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നോക്കിനടത്തുന്ന ആളായിരിക്കണം അദ്ദേഹം. അടിസ്ഥാനപരമായ കാര്യങ്ങൾ പോലും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പ്രാപ്തിയുള്ളവരാകണം ദമ്പതികളെന്നും ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുല്യ ഉത്തരവാദിത്വത്തോടെയും കടമയോടെയും പരസ്പരം പങ്കിട്ടു ചെയ്യണമെന്നുമാണ് മീനാക്ഷിയുടെ പക്ഷം.

നടിയുടെ ഈ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story