ഗണേഷ്‌ കുമാർ മാപ്പ് പറഞ്ഞുവെന്നും , പ്രശ്നം ഒത്തുതീർപ്പിലേക്ക് പോകുകയാണെന്നും ഭാര്യ ബിന്ദു

സർക്കാരിനെ മോശമായി ചിത്രീകരിക്കാനോ , പോലീസിൽ പരാതി പറയാനോ താൻ ഇല്ലെന്നും ബിന്ദു

വിവാദങ്ങളെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്‌ കുമാർ മാപ്പ് പറയുകയും, പ്രശ്നം ഒത്തുതീർപ്പിലേക്ക് പോകുകയാണെന്നും ഭാര്യ ബിന്ദു മേനോൻ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.

മന്ത്രി തന്നെ നേരിട്ട് വിളിച്ചെന്നും ബിന്ദു മേനോൻ. സർക്കാരിനെ മോശമായി ചിത്രീകരിക്കാനോ , പോലീസിൽ പരാതി പറയാനോ താൻ ഇല്ല എന്നും ബിന്ദു ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് . വാളകത്തുള്ള വീട്ടിൽ ഗണേഷ് കുമാറിനെ മോശമായ സാഹചര്യത്തിൽ കണ്ട സംഭവം പോലീസ് ഹെൽപ്‌ലൈനിന്റെ സഹായത്തോടു കൂടി ബിന്ദു നേരിട്ട വിവരം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കാര്യമായി തന്നെ ബാധിച്ച വിവാദ വിഷയമായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ അദ്ദേഹത്തിനെതിരെ നടത്തിയ ആരോപണങ്ങൾ.

കഴിഞ്ഞ ശനിയാഴ്ച മറ്റൊരു സ്ത്രീയുമായി അവരുടെ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ കയ്യോടെ പിടികൂടിയതായും, മന്ത്രിയുടെ സഹായികൾ തന്നെ ഉപദേശിച്ചതായും , താൻ വിളിച്ചതിന് ശേഷം പോലീസ് വീട്ടിൽ എത്തുന്നത് തടഞ്ഞതായും അവർ ആരോപിച്ചു.

2014ൽ വിവാഹം നടന്നത് മുതൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി .

ഗണേഷ് കുമാർ ആദ്യ ഭാര്യയായ യാമിനി തങ്കച്ചിയെ നിയമപരമായി വിവാഹമോചനം ചെയ്ത ശേഷമാണ് ബിന്ദു മേനോനെ വിവാഹം കഴിച്ചത്.

ഗാർഹിക പീഡന ആരോപണത്തെ തുടർന്ന് 2013-ൽ ഗണേഷ്‌കുമാർ യു.ഡി.എഫ്. സർക്കാരിൽ നിന്ന് രാജി വെക്കുകയായിരുന്നു.

ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞു കൊണ്ട്, ആരോപണങ്ങൾ കോൺഗ്രസിന്റെ "തെരഞ്ഞെടുപ്പ് സ്റ്റണ്ടുകളുടെ" ഭാഗമാണെന്ന നിലപാടെടുത്തിരിക്കുകയാണ് ഗണേഷ് കുമാർ. മാധ്യമങ്ങളോട് കാണുമ്പോൾ , തനിക്ക് 5,000 പ്രണയങ്ങളുണ്ടെന്ന്അദ്ദേഹം പരിഹസിച്ചിരുന്നു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story