ലാലേട്ടന്‍ ചിത്രം; കാമറയുമായി പുലിമുരുകനിലെ 'പുലി' ഇറങ്ങുന്നു!

Mohalal's new movie update


മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം എല്‍365-ന്റെ കാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാര്‍. മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പുലിമുരുകന്റെ ദൃശ്യങ്ങള്‍ ഒരുക്കിയത് ഷാജി കുമാറാണ്. നരന്‍, പോക്കിരി രാജ, സൗണ്ട് തോമ, മല്ലു സിംഗ്, സീനിയര്‍സ്, റോബിന്‍ഹുഡ് എന്നിവയുള്‍പ്പെടെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് കാമറ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തോടൊപ്പം തമിഴിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് എല്‍365. ഡാന്‍ ഓസ്റ്റിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'തല്ലുമാല', 'വിജയ് സൂപ്പറും പൗര്‍ണമിയും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഡാന്‍. 'അഞ്ചാംപാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.

കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് 'അടി', 'ഇഷ്‌ക്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രതീഷ് രവിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ പറഞ്ഞു.

Related Articles
Next Story