മോഹന്‍ലാലും ദിലീപും വിനീതും തകര്‍ത്തു! ഭഭബ ട്രെയിലര്‍
Mohanlal Dileep starrer Bha Bha Ba trailer

'ഭഭബ' ട്രെയിലര്‍ പുറത്ത്. ദിലീപിനെ നായകനാക്കി ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്നു. 2025 ഡിസംബര്‍ 18-ന് ചിത്രം ആഗോള റിലീസായി എത്തും.
മാസ് കോമഡി ആക്ഷന്‍ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും അഭിനയിക്കുന്നു. അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നു. ട്രെയിലറില്‍ മോഹന്‍ലാലും ദിലീപും വിനീത് ശ്രീനിവാസനും തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.
'വേള്‍ഡ് ഓഫ് മാഡ്നെസ്സ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. 'ഭയം ഭക്തി ബഹുമാനം' എന്നതിന്റെ ചുരുക്ക രൂപമാണ് 'ഭ.ഭ.ബ.' ചിത്രം ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്.
സിദ്ധാര്‍ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി. സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി (തമിഴ്), ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
അഡീഷണല്‍ തിരക്കഥയും സംഭാഷണവും ധനഞ്ജയ് ശങ്കര്‍, ഛായാഗ്രഹണം അര്‍മോ, സംഗീതം ഷാന്‍ റഹ്‌മാന്‍, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിങ് രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി, ആക്ഷന്‍ കലൈ കിങ്‌സണ്‍, സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍- ധന്യ ബാലകൃഷ്ണന്‍, വെങ്കിട്ട് സുനില്‍ (ദിലീപ്), മേക്കപ്പ് റോണെക്‌സ് സേവ്യര്‍, നൃത്തസംവിധാനം സാന്‍ഡി, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്‌സിങ് അജിത് എ ജോര്‍ജ്, ട്രെയിലര്‍ കട്ട്- എജി, വരികള്‍ - കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്.
ഫിനാന്‍സ് കണ്‍ട്രോളര്‍ ശ്രീജിത്ത് മണ്ണാര്‍ക്കാട്, ചീഫ് അസോ. ഡയറക്ടര്‍ അനില്‍ എബ്രഹാം, വി. എഫ്. എക്‌സ് ഐഡന്റ് ലാബ്‌സ്, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് രമേഷ് സിപി, സ്റ്റില്‍സ് സെറീന്‍ ബാബു, പബ്ലിസിറ്റി ഡിസൈനുകള്‍ യെല്ലോ ടൂത്ത്‌സ്, വിതരണ പങ്കാളി ഡ്രീം ബിഗ് ഫിലിംസ്, ഓവര്‍സീസ് വിതരണം ഫാര്‍സ് ഫിലിംസ്, സബ്‌ടൈറ്റിലുകള്‍ ഫില്‍ ഇന്‍ ദി ബ്‌ളാങ്ക്‌സ്, പ്രോജക്ട് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം -ബിഹൈന്‍ഡ് ദ് സീന്‍ ആപ്പ്, പ്രമോഷന്‍സ് ദി യൂനിയന്‍, വിഷ്വല്‍ പ്രമോഷന്‍സ് സ്നേക് പ്ലാന്റ് എല്‍എല്‍പി, ആന്റി പൈറസി ഒബ്‌സ്‌ക്യൂറ, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
