പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്. '

ഒരു പെഹല്‍വാന്‍ ആയി ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് രാം ചരണ്‍ കഥാപാത്രത്തെ ഈ വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്. 'പെദ്ധി പെഹല്‍വാന്‍' എന്ന പേരില്‍ മാസ്സ് അവതാരമായി രാം ചരണ്‍ എത്തുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗ്ലിമ്പ്‌സ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 2026 ഏപ്രില്‍ 30 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായികചിത്രത്തിനായി രാം ചരണ്‍ നടത്തിയ വമ്പന്‍ ശാരീരിക പരിവര്‍ത്തനം ഈ ഗ്ലിമ്പ്‌സ് വീഡിയോയില്‍ ദൃശ്യമാണ്. ഒരു പെഹല്‍വാന്‍ ആയി ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് രാം ചരണ്‍ കഥാപാത്രത്തെ ഈ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ബലിഷ്ഠമായ ശരീരത്തോടെ, കയ്യില്‍ വമ്പന്‍ ഗദയും ഏന്തി, ഗുസ്തിയുടെ മുറകളുമായി എതിരാളികളെ നിലംപരിശാക്കുന്ന രാം ചരണിന്റെ മാസ്സ് സംഘട്ടനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്ന ഗ്ലിമ്പ്‌സ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. താന്‍ എപ്പോഴും കളിക്കുന്നത് ജയിക്കാന്‍ വേണ്ടി മാത്രമാണെന്ന സൂചന നല്‍കുന്ന രാം ചരണിന്റെ ഡയലോഗും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്..

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story