പേട്രിയറ്റിലെ ആദ്യഗാനം സുഷിൻ ശ്യാമിന്റെ യുറ്റ്യൂബ് ചാനലിലൂടെ മാർച്ച് 12ന്‌ റിലീസ്

ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.

മോഹൻലാലിനൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രമായ പേട്രിയറ്റിലെ ആദ്യഗാനം സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ യുറ്റ്യൂബ് ചാനലിലൂടെ മാർച്ച് 12ന്‌ റിലീസ് ചെയ്യും.ഈ വർഷം ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഒറിജിനൽ സ്കോറും ഒരുക്കിയിരിക്കുന്നത് സുഷിൻ ആണ്. അൻവർ അലിയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ മൂന്നു ഗാനങ്ങളിൽ 'കാറ്റു തൊട്ടപ്പോൾ' എന്ന പ്രണയഗാനമാണ് മാർച്ച് 12 ന് ആദ്യം പുറത്തിറങ്ങുന്നത്.

കുഞ്ചാക്കോ ബോബനും ദർശനാ രാജേന്ദ്രനും അഭിനയിച്ച ഗാനരംഗത്തിൽ ആലാപനം നിർവഹിച്ചിരിക്കുന്നത് കപിലനും സായ് പ്രഭയുമാണ്.

ഇതാദ്യമായാണ് സുഷിൻ ശ്യാമിന്റെ യുറ്റ്യൂബ് ചാനലിലൂടെ ഒരു സിനിമാഗാനത്തിന്റെ റിലീസ് നടക്കുന്നത്. ചലച്ചിത്ര ഗാനങ്ങൾ കൂടാതെ സ്വതന്ത്ര സംഗീതവും സുഷിന്റെ യുറ്റ്യൂബ് ചാനലിലൂടെ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.

ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്ന് നിർമിച്ച പേട്രിയേറ്റ്, വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ റിലീസിന് മുൻപേ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story