കാരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി വീണ്ടും; രഞ്ജിത്ത്-പ്രകാശ് വര്‍മ ചിത്രത്തില്‍ അതിഥി

Ranjith and Mammootty team up again


മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടില്‍ രണ്ടു പതിറ്റാണ്ടു മുമ്പ് എത്തിയ ചിത്രമാണ് ബ്ലാക്ക്. ചിത്രത്തില്‍ കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന പൊലീസുകാരനായാണ് മമ്മൂട്ടി അഭിനയിച്ചത്. 22 വര്‍ഷത്തിന് ശേഷം ഈ കഥാപാത്രം വീണ്ടും വരുന്നു. തുടരും എന്ന ചിത്രത്തിലെ ജോര്‍ജ് സാറിനെ അവതരിപ്പിച്ച് ശ്രദ്ധേയനായ പ്രകാശ് വര്‍മ നായകനാക്കി, രഞ്ജിത്ത് ഒരുക്കുന്ന സിനിമയിലാണ് അതിഥിയായി കാരിക്കാമുറി ഷണ്‍മുഖന്‍ വരുന്നത്.

കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന സിനിമയില്‍ രഞ്ജിത്തിനൊപ്പം സിദ്ധിഖും അഭിരാമിയും പ്രധാന വേഷങ്ങളിലെത്തുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഉദയ്കൃഷ്ണയാണ് തിരക്കഥ. കോ ഡയറക്ടര്‍ ശങ്കര്‍ രാമകൃഷ്ണന്‍. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. സത്യം സിനിമാസിന്റെ ബാനറില്‍ എം ജി പ്രേമചന്ദ്രനും വര്‍ണചിത്രയുടെ ബാനറില്‍ മഹാ സുബൈറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles
Next Story