ഞാനും ഡെലൂലുവിനെ പോലെ; പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത ലഭിച്ചു

Sarvam Maya movie Riya Shibu

ജെന്‍ സി ഭാഷയില്‍ സംസാരിക്കുന്ന ഡെലൂലുവാണ് ഇപ്പോള്‍ താരം. അഖില്‍ സത്യന്‍-നിവിന്‍ പോളി ചിത്രം സര്‍വം മായയിലെ ഡെലൂലുവായി എത്തിയത് റിയ ഷിബുവാണ്. ഇന്‍സ്റ്റ റിലുകളില്‍ നിന്ന് സര്‍വം മായയിലേക്ക് ഇറങ്ങിയ റിയ സിനിമയിലും വൈറലായി! സര്‍വം മായ വന്‍ വിജയമായി മാറുമ്പോള്‍, നിവിന്‍ പോളിയുടെ തിരിച്ചുവരവിനൊപ്പം ഡെലുഡുവും ചര്‍ച്ചയാകുന്നു.

സര്‍വം മായയിലെ കഥാപാത്രം വളരെ ആസ്വദിച്ച് ചെയ്തതാണെന്ന് ദേശാഭിമാനി വാരാന്തപ്പതിപ്പിലെ അഭിമുഖത്തില്‍ റിയ ഷിബു പറയുന്നു. ഞാനും കഥാപാത്രത്തെ പോലെ തന്നെയാണ്. സ്വഭാവം, മാനറിസങ്ങള്‍ എല്ലാം ഒരുപോലെ തന്നെ. ഈ കഥാപാത്രം ചെയ്താല്‍ ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ആശങ്ക എനിക്ക് മാത്രമായിരുന്നു. സൈറ്റിലുള്ള ബാക്കിയുള്ളവര്‍ക്കൊന്നും ആശങ്ക ഉണ്ടായിരുന്നില്ലെന്നും റിയ ഷിബു പറയുന്നു.

പ്രേക്ഷകര്‍ അംഗീകരിച്ചപ്പോള്‍ വലിയ സന്തോഷമായി. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വീട്ടിലെയോ അടുത്ത വീട്ടിലെയോ കൊച്ചിനെ പോലെയാണ് പ്രേക്ഷകര്‍ പരിഗണിക്കുന്നത്. പുതിയ ഒരാള്‍ക്ക് കിട്ടുന്ന ഈ അംഗീകാരം അനുഗ്രഹമാണെന്നും റിയ ഷിബു പറയുന്നു.

Related Articles
Next Story