മാസ്സായി ഷാജി കൈലാസിന്റെ വരവ്! നായകന്‍ ജോജു

മാസ്സായി ഷാജി കൈലാസിന്റെ വരവ്! നായകന്‍ ജോജു


ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വരവ് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജാണ് നായകന്‍. മാസ് ചിത്രങ്ങളുടെ സംവിധായകന്‍ ഷാജി കൈലാസിന്റെ ചിത്രത്തില്‍ ആദ്യമായാണ് ജോജു അഭിനയിക്കുന്നത്.


റിവഞ്ച് ഈസ് നോട്ട് ഡേര്‍ട്ടി ബിസിനസ് എന്ന ടാഗ് ലൈനിലാണ് ടൈറ്റര്‍ പോസ്റ്റര്‍ എത്തിയത്. തിരക്കഥ ഒരുക്കുന്നത് എ കെ സാജനാണ്. സുജിത് വാസുദേവാണ് ക്യാമറ. സാം സി എസ് ആണ് സംഗീതം. ഫീനിക്സ് പ്രഭുവും കലൈ കിങ്‌സണുമാണ് വരവിന്റെ ആക്ഷന്‍ സംവിധാനം.

Related Articles
Next Story