മോഹൻലാലും ഭാര്യ സുചിത്രയും ചേർന്ന് പാട്ട് പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

വീഡിയോയിൽ ഉടനീളം പാട്ടുപാടുമ്പോൾ സുചിത്ര മോഹൻലാലിന്റെ കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മോഹൻലാലും ഭാര്യ സുചിത്രയും ചേർന്ന് പാട്ട് പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത് . സംഗീതഞ്ജനായ ചാൾസ് ആന്റണിയാണ് ഇരുവരും പാട്ടുപാടുന്ന വീഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. മോഹൻലാലിന്റെ കൈ ചേർത്തുപിടിച്ചുകൊണ്ട് ഇംഗ്ലീഷ് ഗാനമാലപിക്കുന്ന സുചിത്രയുടെ വീഡിയോ ആരാധകരുടെ മനംകവർന്നു കഴിഞ്ഞു.

പ്രശസ്ത ഇംഗ്ലീഷ് ബാൻഡായ ബീറ്റിൽസിന്റെ 'ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്‌സ്' എന്ന ഗാനമാണ് സുചിത്ര ആലപിക്കുന്നത്.

വീഡിയോയിൽ ഉടനീളം പാട്ടുപാടുമ്പോൾ സുചിത്ര മോഹൻലാലിന്റെ കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതായി കാണാം. മോഹൻലാൽ ഇത് ആസ്വദിച്ച് ഒപ്പം നിൽക്കുന്നു. പാട്ട് അവസാനിക്കുമ്പോൾ മോഹൻലാൽ കൈയടിച്ച് സുചിത്രയെ അഭിനന്ദിക്കുന്നതായും വീഡിയോയിലുണ്ട്.

മോഹൻലാൽ പാട്ടുപാടുന്ന വീഡിയോകളും ചാൾസ് നേരത്തെ പങ്കുവെച്ചിട്ടുണ്ട്. പഴയ ഗാനമായ 'എല്ലാരും ചൊല്ലണ്', 'നീ മധുപകരൂ' തുടങ്ങിയ ഗാനങ്ങളാണ് മോഹൻലാൽ ആലപിക്കുന്നത്. ഒരുഹിന്ദി ഗാനവും മോഹൻലാൽ ആലപിക്കുന്നുണ്ട്. ഒട്ടേറെ മോഹൻലാൽ ആരാധകർ വീഡിയോയിൽ കമന്റുമായി എത്തിയിട്ടുണ്ട്. മലയാളികളുടെ സ്വന്തം ലാലേട്ടൻ തന്റെ ജീവിതസഖിയോടൊപ്പം ഗാനം ആസ്വദിക്കുന്ന കാഴ്ച മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story