മികച്ച നടൻ നാഗചൈതന്യ,മികച്ച നടി രശ്മിക മന്ദാന.

2025- ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് തെലങ്കാന സർക്കാർ

2025- ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് തെലങ്കാന സർക്കാർ. 14 വർഷത്തിന് ശേഷം കഴിഞ്ഞവർഷം മുതലാണ് തെലങ്കാന സർക്കാർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകാൻ തുടങ്ങിയത് . ഗദ്ദർ പുരസ്‌കാരങ്ങളെന്നാണ് തെലങ്കാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങൾ അറിയപ്പെടുന്നത്. ‘തണ്ടേലി’ലെ അഭിനയത്തിന് നാഗചൈതന്യയ്ക്കാണ് 2025-ലെ മികച്ച നടനുള്ള പുരസ്‌കാരം. മികച്ച നടി രശ്മിക മന്ദാനയാണ്. (ദ ഗേൾഫ്രണ്ട്). ‘രാജു വെഡ്‌സ് രംഭ’യാണ് മികച്ച ചിത്രം. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹത്തിന്റെ ആഘോഷങ്ങൾ അവസാനിക്കുംമുമ്പാണ് രശ്മിക മന്ദാനയെ തേടി അംഗീകാരമെത്തുന്നത്.

മികച്ച ചിത്രം: രാജു വെഡ്‌സ് രംഭ

മികച്ച രണ്ടാമത്തെ ചിത്രം: ധൻദോറ

മൂന്നാമത്തെ ചിത്രം: ദഗ്രേറ്റ് പ്രീ വെഡ്ഡിങ് ഷോ

മികച്ച സംവിധായകൻ: സൈലു (രാജു വെഡ്‌സ് രംഭ)

നടൻ: നാഗചൈതന്യ (തണ്ടേൽ)

നടി: രശ്മിക മന്ദാന (ദ ഗേൾഫ്രണ്ട്)

സഹനടൻ: ശിവാജി

സഹനടി: ഭൂമിക

സംഗീതസംവിധായകൻ: മാർക് കെ. റോബിൻ

ഗായകൻ: അനുരാഗ് കുൽകർണി

ഗായിക: സാഹിതി ചഗന്തി

ബാലതാരം: രോഹൻ റോയ്

ഹാസ്യതാരം: കൃഷ്ണ തേജ

സ്‌പെഷ്യൽ എഫക്ട്‌സ്: മിറൈ

രചയിതാവ്: ഗുണശേഖർ (യൂഫോറിയ)

തിരക്കഥ: അനിൽ രവിപുഡി

ഗാനരചയിതാവ്: നന്ദകിഷോർ

ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി

ചിത്രസംയോജകൻ: ശ്രീകർ പ്രസാദ്

ശബ്ദലേഖകൻ: എം.ആർ. രാജകൃഷ്ണൻ

നൃത്തസംവിധായകൻ: ആത്ത സന്ദീപ്

കലാസംവിധാനം: തൊട്ട തരണി

മേക്കപ്പ്: ഗോവിന്ദ്

വസ്ത്രാലങ്കാരം: ചന്ദ്രകാന്ത്

എൻടിആർ ദേശീയ അവാർഡ്: ചിരഞ്ജീവി

എഎൻആർ അവാർഡ്: ജയസുധ

കാന്തറാവു അവാർഡ്: ആർ. നാരായണ മൂർത്തി

ബിഎൻ റെഡ്ഡി അവാർഡ്: സിംഗീതം ശ്രീനിവാസ റാവു

പെയ്ഡി ജയരാജ് അവാർഡ്: കമൽ ഹാസൻ

നാഗിറെഡ്ഡി ചക്രപാണി അവാർഡ്: അശ്വിനി ദത്ത്

സി. നാരായണ റെഡ്ഡി അവാർഡ്: സുദ്ദല അശോക് തേജ

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story