Begin typing your search above and press return to search.
താരപദവിയിൽ നിന്നും ഒളിച്ചോടി വിക്രം പ്രഭു.
സിറൈ' എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കവെയാണ് വിക്രം പ്രഭുവിന്റെ തുറന്നുപറച്ചിൽ

സിനിമാലോകത്ത് അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്ന താരങ്ങൾ നിരവധിയാണ്. മലയാളത്തിലായാലും തമിഴിലായാലും അങ്ങനെ ഒരുപാട് താരങ്ങളെ കാണാനാകും. അതുപോലൊരാളാണ് ഒരാളാണ് നടൻ വിക്രം പ്രഭു. തമിഴകത്തെ ഇതിഹാസ നടനായ ശിവാജി ഗണേശന്റെ കൊച്ചുമകനായ വിക്രം അച്ഛൻ പ്രഭുവിന് പിന്നാലെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് വിക്രം പ്രഭു.സിറൈ' എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിൽ വിക്രം പ്രഭു നടത്തിയ തുറന്നുപറച്ചിൽ ആരാധകരെ അമ്പരപ്പിക്കുകയാണ്. അച്ഛനും മുത്തശ്ശനും ഉണ്ടാക്കിയ സ്റ്റാര്‍ഡത്തില്‍ നിന്ന് താന്‍ ഒളിച്ചോടാൻ ശ്രമിച്ചിരുന്നുവെന്നാണ് നടൻ പറയുന്നത്.
Next Story
