'നിന്നെയൊക്കെ പോലെ ചെറ്റ പൊക്കാനോ, ഗര്‍ഭം കലക്കാനോ പോയപ്പോള്‍ പറ്റിയ പരിക്കല്ല'
Vinayakan responds to cyber attacks against him

ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അപകടത്തില്‍ കഴുത്തിന്റെ ഞരമ്പ് മുറിഞ്ഞെന്നും തിരിച്ചറിയാന്‍ വൈകിയിരുന്നെങ്കില്‍ ശരീരം തളര്‍ന്നുപോകുമായിരുന്നെന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അപകട വാര്‍ത്തയ്ക്ക് പിന്നാലെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് വിനായകനെതിരെ ഉണ്ടായത്. വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് വിനായകന്‍. വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും കൂടെയുണ്ടെന്നും അതിന്റെ എണ്ണം കൂടിയിട്ടേയുള്ളൂ എന്നും വിനായകന്‍ കുറിച്ചു. വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടെ പറ്റിയ പരിക്കാണിതെന്നും വിനായകന്‍ കുറിച്ചു.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു. നിന്റെയൊക്കെ വീട്ടില് അമ്മയും അച്ഛനും ഭാര്യയും മക്കളും തളര്‍ന്നു കിടക്കുമ്പോ നീയൊക്കെ തൊലിച്ചാല്‍ മതി. വിനായകന്‍ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും.
നിന്നെയൊക്കെ പോലെ ചെറ്റ പൊക്കാനോ ഗര്‍ഭം കലക്കാനോ പോയപ്പോള്‍ പറ്റിയ പരിക്കല്ല. വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയില്‍ പറ്റിയ പരിക്കാണെടാ.
വിനായകന്‍ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. 'കര്‍മ്മ'
എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കര്‍മ്മഫലം
വിനായകന്‍ അനുഭവിച്ചോളും. അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട.
എന്റെ തന്തയും
ചത്തു
സഖാവ് വി എസ്സും
ചത്തു
ഉമ്മന്‍ ചാണ്ടിയും
ചത്തു
ഗാന്ധിയും ചത്തു
നെഹ്രുവും ചത്തു
ഇന്ദിരയും ചത്തു
രാജീവും ചത്തു
കരുണാകരനും ചത്തു
ജോര്‍ജ് ഈഡനും ചത്തു
നിന്റെയൊക്കെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു
ചത്തു
ചത്തു
ചത്തു
അഹംഭവിച്ചവനല്ല വിനായകന്‍. അഹംകരിച്ചവനാണ് വിനായകന്‍.
കാലം എന്നെ കൊല്ലുന്നതു വരെ ഞാന്‍ സംസാരിച്ചു കൊണ്ടേയിരിക്കും
ജയ് ഹിന്ദ്
മെറി ക്രിസ്മസ്
