മനോഹരം ഈ 'ഉള്ളൊഴുക്ക്'

Starcast : Urvashi, Parvathy

Director: Christo Tomy

( 4 / 5 )

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഉർവശി, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത ചിത്രമാണ് ഉള്ളൊഴുക്ക്. കുറച്ചു നാളുകൾക്കു മുന്നേ വരെ മലയാള സിനിമയിൽ സ്ത്രീകൾക്ക് അഭിനയ പ്രധാന്യമുള്ള ചിത്രങ്ങൾ വരുന്നില്ല എന്ന പരാതിക്ക് ഇവിടെ തീർപ്പാക്കാം. മികച്ച രണ്ടു കഥാപാത്രങ്ങൾ ആണ് ഉള്ളൊഴുക്കിൽ ഉള്ളത്. ചിത്രത്തിന്റെ തിരക്കഥക്കു കിട്ടിയ അംഗീകാരം ഓർത്തുകൊണ്ട് തന്നെയാണ് പടത്തെ സമീപിച്ചത്. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ മുൻ വിധികളെല്ലാം ശരി വയ്ക്കും വിധം പൂർണ്ണ സംതൃപ്തിയാണ് ചിത്രം നൽകിയത്.

ഉർവശി ചേച്ചി തന്നെയാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്. ചേച്ചിടെ അഭിനയത്തെ അധികം പറയുന്നില്ല. ഓരോ മലയാളിക്കും അറിയാം ഉർവശി എന്ന നടി ഉണ്ടെങ്കിൽ ചേച്ചി സ്കോർ ചെയ്യുമെന്ന്. അത് ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല. ചേച്ചിക്കൊപ്പം ആരും എത്തിയിട്ടില്ല അത് പറയാതെ വയ്യ. രണ്ടാമത്തെ പോസിറ്റീവ് പാർവതിയാണ്. മനോഹരമായിട്ടു തന്നെ കിട്ടിയ റോൾ ചെയ്തിട്ടുണ്ട്. ഒരു പക്ഷെ വേറൊരാൾക്ക് ഇത് ചെയ്യാൻ പറ്റുമോ എന്ന് തോന്നിപ്പോയി. ചിത്രത്തിലേക്ക് നോക്കിയാൽ പോസിറ്റീവ് മാത്രേ ഒള്ളു എന്നത് മറ്റൊരു കാര്യം. കാരണം അത്ര ഗംഭീരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നമ്മളും ഉള്ളൊഴുക്കിൽ പെട്ട് ഒഴുകിക്കൊണ്ടിരിക്കുന്ന അവസ്ഥയാകും. അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്.

ചിത്രത്തിന്റെ കഥയ്‌ക്കൊപ്പം നമ്മളും അതിൽ പെട്ട് പോകും എന്നതാണ്. അത്രക്കും മനോഹരമായ തിരക്കഥ. സംവിധായകൻ അതിനെ മനോഹരമാക്കി പകർത്തി. ആരുടെ ഒപ്പം നിക്കും എന്ന് കാണുന്ന പ്രേക്ഷകനും... ഞാൻ എന്ന വ്യക്തി ഒന്ന് ചിന്തിച്ചു നോക്കി. ഓരോ കാര്യങ്ങളുടെയും ഡീറ്റൈലിംഗ് വളരെ മനോഹരമായിട്ടു തന്നെ കൊടുത്തിട്ടുണ്ട്. കഥാപാത്രങ്ങളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ സഹായിക്കും തരത്തിൽ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സുഷിൻ ശ്യാമിന്റെ സംഗീതം എടുത്തു പറയണം. സൗണ്ടിങ്ങിൽ കൊടുത്തിരിക്കുന്ന ഡീറ്റൈലിംഗ് ഒക്കെ സിനിമക്കു നൽകുന്ന അഴക് ഒന്ന് വേറെ തന്നെയാണ്. കുട്ടനാട്ടിൽ പെയ്യുന്ന ആ കോരിച്ചൊരിയുന്ന മഴ നമ്മക്ക് ഫീൽ ചെയ്യാൻ പറ്റും. പ്രത്യേകിച് ചിത്രത്തിന്റെ പ്രതാനപ്പെട്ട സ്ഥലത്തൊക്കെ ചെയ്തു വച്ചിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. അതിനൊപ്പം എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ഛായാഗ്രഹണമാണ്. ഷെഹനന്ദ് ജലാൽ അത് മനോഹരമായിട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിനൊപ്പം സഞ്ചരിക്കാൻ ഷെഹനന്ദ് ജലാലിന്റെ വർക്ക് സഹായിച്ചിട്ടുണ്ട്.

ഒരു പക്ഷെ എല്ലാർക്കും ഇഷ്ട്ടപ്പെടണമമെന്നില്ല. ചിത്രം സ്ലോ പേസിൽ ആണ് പോകുന്നത്. പക്ഷെ അത് ആസ്വദിക്കാൻ സാധിച്ചാൽ മനോഹരമായൊരു തിയേറ്റർ അനുഭവം ചിത്രം സമ്മാനിക്കും.

Athul
Athul  
Related Articles
Next Story