ബ്ലഡി ഗ്ലാമവാസീസ്...; ഷാജി പാപ്പന്റെയും കൂട്ടരുടെയും കഥാപാത്ര പോസ്റ്റര്‍ എത്തി

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

Starcast : Jayasurya, Vinayakan, Saiju Kuruppu, Vijay Babu, Sunny Wane

Director: Midhun Manuel Thomas

( 0 / 5 )

ആടിന്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കല്‍, അബുവും സാത്താന്‍ സേവ്യറും സര്‍ബത്ത് ഷബീറും, ക്യാപ്റ്റന്‍ ക്ലീറ്റസ്സും,, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങള്‍.

ആട് 3 യിലും ഇതേ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ഏഴു കഥപാത്രങ്ങളെ പ്രേക്ഷകര്‍ മുമ്പ് എങ്ങനെ കണ്ടു അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ് ആട്-3 യിലും എത്തുന്നത്. ഈ കഥാപാത്രങ്ങളുടെ ഒറിജിനല്‍ ലുക്ക് അണിയാ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു. ഈ അഭിനേതാക്കളുടെ തന്നെ മറ്റൊരു രൂപത്തിലും ഭാവത്തിലും,വേഷത്തിലുമുള്ള പോസ്റ്റര്‍ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു. ആടിലെ പ്രധാന കഥാപാത്രങ്ങള്‍ ആരീതിയില്‍ പ്രത്യക്ഷ പ്പെട്ടത് പ്രേക്ഷകര്‍ക്ക് ഏറെ കനതുകവും, ആകാംക്ഷയും ഉളവാക്കിയിരുന്നു. ഈ അവസരത്തിലാണ് ഒറിജിനല്‍ ലുക്കില്‍ത്തന്നെ ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വൈരുദ്ധ്യം തന്നെയാണ് ആട്-3 എന്ന സിനിമയെ വ്യത്യസ്ഥമാക്കുന്നതും. ഫാന്റസി ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ടിരിക്കുന്നത് ജയസൂര്യ (ഷാജി പാപ്പന്‍) വിനായകന്‍ ( ഡ്യൂഡ്) സണ്ണി വെയ്ന്‍ (മ്പാത്താന്‍ സേവ്യര്‍ ) സൈജു ക്കുറുപ്പ് (അറക്കല്‍ ബാപ്പു ) ഇന്ദ്രന്‍സ് (പി.പി. ശശി ) ധര്‍മ്മജന്‍ ബോള്‍ഗാട്ടി ( ക്യാപ്റ്റന്‍ ക്ലീറ്റസ് ) വിജയ് ബാബു ( സര്‍ബത്ത് ഷബീര്‍) എന്നിവരുടേതാണ്.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഇവര്‍ക്കൊപ്പം ഹോളിവുഡ്ഡില്‍ നിന്നുള്ള അലിയാ ഭൗം കാത്തെ ലാറ എന്ന സുപ്രധാനമായ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. വലിയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ നൂറ്റിമുപ്പതോളം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണത്തോടെ യാണ് പൂര്‍ത്തിയായിരി ക്കുന്നത്. പാലക്കാട്ടെ മലമ്പുഴ, വാളയാര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലും ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂര്‍ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്.

. അജു വര്‍ഗീസ്. ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍,നോബി, ഭഗത് മാനുവല്‍, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പില്‍ അശോകന്‍ നെല്‍സണ്‍, ഉണ്ണിരാജന്‍.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണന്‍, വിനീത് മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം ഷാന്‍ റഹ്‌മാന്‍. ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്. എഡിറ്റിംഗ്- ലിജോ പോള്‍. കലാസംവിധാനം - അനീസ് നാടോടി മേക്കപ്പ് - റോണക്‌സ് സേവ്യര്‍ - കോസ്റ്റ്യും - ഡിസൈന്‍- സ്റ്റെഫി സേവ്യര്‍ - സ്റ്റില്‍സ് - വിഷ്ണു എസ്. രാജന്‍, പബ്‌ളിസിറ്റി ഡിസൈന്‍ - കൊളിന്‍സ്.

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് .ബാബു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തില്‍ പൂജപ്പുര 'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി. സുശീലന്‍. പിആര്‍ഒ- വാഴൂര്‍ ജോസ്

Bivin

Bivin

 
Related Articles
Next Story