സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ മോഹം - പ്രിയദർശൻ

സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും തന്റെ നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണെമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ പറഞ്ഞു. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും മോഹിച്ചിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ നാലുചിത്രങ്ങൾ കൂടി മതി - പ്രിയദർശൻ പറഞ്ഞു.

കൊറോണ പേപ്പേഴ്സ് ആണ് അവസാനമായി മലയാളത്തിൽ പ്രിയദർശൻ ചെയ്ത ചിത്രം. ചിത്രം നല്ല രീതിയിൽ പ്രേക്ഷക പ്രതികരണവും കിട്ടിയിരുന്നു. മലയാളികൾ പ്രിയദർശൻ ചിത്രങ്ങൾക്ക് നൽകുന്ന സ്വീകാര്യത വളരെ വലുതാണ്. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും.

Athul
Athul  

Related Articles

Next Story