'ഇത്രയും ക്യൂട്ടായ മറ്റൊരാള്‍ ഉണ്ടാവില്ല, ബാഗില്‍ തൂക്കി വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും!'

'ഇത്രയും ക്യൂട്ടായ മറ്റൊരാള്‍ ഉണ്ടാവില്ല, ബാഗില്‍ തൂക്കി വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും!'



നസ്ലനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍. ഹൈദരാബാദില്‍ നടന്ന 'ലോക'യുടെ വിജയാഘോഷത്തിലാണ് ദുല്‍ഖറിന്റെ വാക്കുകള്‍.

'ഞങ്ങളുടെ ആദ്യ പ്രൊഡക്ഷനായ വരനെ ആവശ്യമുണ്ട് സിനിമയിലും നസ്ലിന്‍ ഉണ്ടായിരുന്നു. അന്നു മുതല്‍ വലിയ ഇഷ്ടമാണ് നസ്ലിനോട്. നസ്ലിനോട് സംസാരിച്ചിരുന്നാല്‍ ഇത്രയും ക്യൂട്ടായ മറ്റൊരാളുണ്ടോ എന്നു തോന്നും. ഒരു ബാഗില്‍ തൂക്കിയെടുത്ത് വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും...' ദുല്‍ഖര്‍ പറഞ്ഞു.

വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ സിനിമയാണ് ലോക. ഏറെ പോസിറ്റീവും സന്തോഷവും നിറഞ്ഞ ടീമാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. മികച്ചൊരു സിനിമ ഉണ്ടാകണം എന്ന സ്വപ്‌നമാണ് ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നത്. ദുല്‍ഖര്‍ പറയുന്നു.

കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് ലോകയ്ക്കും ചെലവാക്കിയതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ സിനിമയ്ക്ക് ചെലവഴിച്ച ഒരു പൈസ പോലും പാഴായിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.


Related Articles
Next Story