മന്ദാകിനിക്ക് ശേഷം "മേനേ പ്യാർ കിയാ"; സ്പൈർ പ്രൊഡക്ഷൻസിന്റെ റോംകോം ത്രില്ലെർ മോഷൻ ടീസർ റിലീസ് ചെയ്തു

ഈ കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ് വരുന്നു. 'മേനേ പ്യാർ കിയാ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവരാണ്.

ഡോൺ പോൾ പി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അജ്മൽ ഹസ്ബുള്ളയും എഡിറ്റിംഗ് നിർവഹിക്കുന്നത് കണ്ണൻ മോഹനുമാണ്. കലൈ കിങ്സണ് സംഘട്ടന സംവിധാനവും സുനിൽ കുമാരൻ കലാസംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കോസ്ട്യും അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനർ സൗമ്യത വർമ്മ, ഡി ഐ ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ സവിൻ സാ, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ യെല്ലോ ടൂത്സ്, വിതരണം സ്പൈർ പ്രൊഡക്ഷൻസ്, പിആർഒ ശബരി.


Related Articles

Next Story