ഷാജി പാപ്പാനും പിള്ളേരും മാര്‍ച്ച് 19ന് എത്തും

വലിയ മുതല്‍മുടക്കില്‍ സുമാര്‍ അമ്പതുകോടിയോളം രൂപ മുടക്കു മുതലില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റെസി - കോമഡി പശ്ചാത്തലത്തിലൂടെയാണ് അവതരിപ്പിക്കുന്നത്

Starcast : Jayasurya, Vinayakan, Saiju Kuruppu, Vijay Babu, Sunny Wane

Director: Midhun Manuel Thomas

( 0 / 5 )

രണ്ടായിരത്തി ഇരുപത്തിയാറ് മാര്‍ച്ച് പത്തൊമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ആട് - 3 യുടെ ആദ്യ അനൗണ്‍സ്‌മെന്റ് എത്തി. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിര്‍മിക്കുന്നത്. വലിയ മുതല്‍മുടക്കില്‍ സുമാര്‍ അമ്പതുകോടിയോളം രൂപ മുടക്കു മുതലില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റെസി - കോമഡി പശ്ചാത്തലത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. വലിയ കൗതുകങ്ങളാണ് ഈ ചിത്രത്തിന്റെ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. നിരവധി ഷെഡ്യൂകളിലായി നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു.

പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തില്‍ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ആന്‍സണ്‍ പോള്‍, ഇന്ദ്രന്‍സ്, നോബി,, ഭഗത് മാനുവല്‍ ഡോ. റോണി രാജ്, ധര്‍മ്മജന്‍ ബൊള്‍ ഗാട്ടി, സുധിക്കോപ്പ, ചെമ്പില്‍ അശോകന്‍, നെല്‍സണ്‍, ഉണ്ണിരാജന്‍ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണന്‍, വിനീത് മോഹന്‍,എന്നിവരാണ്പ്രധാന താരങ്ങള്‍. സംഗീതം ഷാന്‍ റഹ്‌മാന്‍. ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്. എഡിറ്റിംഗ്- ലിജോ പോള്‍. കലാസംവിധാനം - അനീസ് നാടോടി മേക്കപ്പ് - റോണക്‌സ് സേവ്യര്‍ - കോസ്റ്റ്യും - ഡിസൈന്‍- സ്റ്റെഫി സേവ്യര്‍ - സ്റ്റില്‍സ് - വിഷ്ണു എസ്. രാജന്‍, പബ്‌ളിസിറ്റി ഡിസൈന്‍ - കൊളിന്‍സ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് ബാബു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തില്‍ പൂജപ്പുര 'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിങ്ങു ജി. സുശീലന്‍. പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ , തേനി എന്നിവിടങ്ങളിലുമായി ട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുക. പിആര്‍ഒ- വാഴൂര്‍ ജോസ്

Bivin
Bivin  
Related Articles
Next Story