പോരാട്ടത്തിന്റെ രാഷ്ട്രീയം : 'പാരഡൈസ്' മൂവി റിവ്യൂ

Starcast : Roshan Mathew, Darshana Rajendran, Shyam Fernando

Director: Prasanna Vithanage

( 3 / 5 )

ദമ്പതികളായ കേശവും അമൃതയും കൂടെ തന്റെ വിവാഹത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തുന്നു. എന്നാൽ നല്ലൊരു അന്തരീക്ഷത്തിലല്ല അവര് വന്നിറങ്ങുന്നത്. സാമ്പത്തിക മാന്ദ്യം ശ്രീലങ്കയെ വലിഞ്ഞു മുറുകിയ നാളുകൾ. എന്നാൽ സഞ്ചാരികളായ കേശവിനേയും അമൃതയേയും അതൊന്നും ബാധിക്കുന്നില്ല. അതിനെല്ലാം പ്രത്യേകം കാരണങ്ങളുമുണ്ട്. പറഞ്ഞു വരുന്നത് പ്രസന്നാ വിതാംഗെയുടെ സംവിധാനത്തിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രമായി വന്ന പാരഡൈസ് എന്ന ചിത്രത്തെക്കുറിച്ചാണ്.




സ്ലോ പേസിൽ പോകുന്ന ഒരു ചിത്രമായതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ട്ടപ്പെടണമെന്നില്ല. എന്നാൽ ചിത്രത്തിനൊപ്പം സഞ്ചരിക്കാനായാൽ മനോഹരമായൊരു സിനിമ അനുഭവം തരാൻ പാരഡൈസിനു സാധിക്കും. സിനിമ ചൂണ്ടിക്കാണിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. പക്ഷെ പലതും ഇൻഡയറക്ട് ആയിട്ടാണ് കാണിക്കുന്നത്. ചിത്രം നിരവധി ലെയറുകളിലൂടെയാണ് പോകുന്നത്. അത് മനസിലാക്കി സിനിമയുടെ ട്രാക്കിൽ കേറിയാൽ പാരഡൈസ് നല്ലൊരു ചിത്രമാണ്. ഇല്ലെങ്കിൽ ചിത്രം വൻ ലാഗ് ഫീൽ ചെയ്യാനുള്ള സാധ്യതയും ഉണ്ട്.





റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന രീതിയിൽ തന്നെ അവര് കിട്ടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ലെയറുകൾ കാണാം. പുറമെ കാണുന്നത് മാത്രമല്ല. അതിനപ്പുറം അവര് പലതും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ഇവർക്കു പുറമെ ശ്യാം ഫെർണാണ്ടോ, ആൻഡ്രു എന്ന കഥാപത്രവും. അതുപോലെ മഹേന്ദ്രാ പെരേര, പോലീസ് ഓഫീസറുടെ കഥാപാത്രവും ചെയ്തത് വളരെ മനോഹരമായിട്ടു തന്നെയാണ്. തന്നിലെ നിസ്സഹായതയും അതുപോലെ തമിഴ് വംശരോടുള്ള തന്റെ സമീപനമെല്ലാം നന്നായിട്ടു തന്നെ ചെയ്തിട്ടുണ്ട്.

രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നന്നായിട്ടു തന്നെ അത് ചെയ്തിട്ടുണ്ട്. ശ്രീലങ്കയുടെ സൗന്ദര്യം പലരീതിയിൽ അദ്ദേഹം സ്‌ക്രീനിൽ എത്തിക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും നല്ല രീതിക്കു തന്നെ ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാവര്ക്കും എല്ലാ സിനിമകളും ഇഷ്ട്ടപെടണമെന്നില്ല. ഇത്തരം സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കാൻ ശ്രമിക്കുക.

Athul
Athul  
Related Articles
Next Story