ടോവിനോ നായകനായി എത്തുന്ന 'പള്ളിച്ചട്ടമ്പി'യുടെ പുതിയ റിലീസ് തിയ്യതി പുറത്ത്.

ഏപ്രിൽ 10നാണ് പള്ളിച്ചട്ടമ്പി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന'പള്ളിച്ചട്ടമ്പി'യുടെ പുതിയ റിലീസ് തിയ്യതി പുറത്ത്. ഏപ്രിൽ 10നാണ് പള്ളിച്ചട്ടമ്പി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. പള്ളിച്ചട്ടമ്പിയിൽ നായികയായി എത്തുന്ന കയാദുവിന്റെ അനൗൺസ്‌മെന്റ് വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ 'ഡ്രാഗൺ'ൽ നായികയായ കയാദു ലോഹറാണ് പള്ളിച്ചട്ടമ്പിയിലും പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുക.പള്ളിച്ചട്ടമ്പി'യിൽ ഇത് വരെ കാണാത്ത ലുക്കിലാണ് ടൊവിനോ തോമസിനെ കാണാൻ സാധിക്കുക. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് മലായാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ റിലീസ് ആകുന്ന 'പള്ളിച്ചട്ടമ്പി' നിർമ്മിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കയാദു ലോഹർ നായികയാകുന്ന 'പള്ളിച്ചട്ടമ്പി'യിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story