കുട്ടികളോടൊപ്പം മുഹമ്മദ് 'കുട്ടി' ; ശിശുദിനാശംസയുമായി മമ്മൂക്ക

ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.

നവംബർ 14 ശിശുദിനത്തിൽ കുട്ടികൾക്ക് ആശംസയുമായി മമ്മൂക്ക എത്തി. കുട്ടികളുമായി ഫോണിൽ സെൽഫി എടുക്കാൻ ശ്രെമിക്കുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂക്ക ആശംസ അറിയിച്ചത്. എന്നത്തേയുംപോലെ തന്നെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. മമ്മൂട്ടി കമ്പനിയും ഈ ചിത്രം പങ്കുവെച്ചിരുന്നു. നിരവധി കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ''കളിയ്ക്കാൻ എന്നെയും കൂട്ടെടാ ഞാനും കുട്ടിയാണ് , മുഹമ്മദ് കുട്ടി '' എന്നായിരുന്നു ആരാധകന്റെ രസകരമായൊരു കമെന്റ് ''. ''കൂട്ടത്തിൽ കുട്ടികൾ എല്ലാവരും വലുതായാലും എന്നും മമ്മൂക്ക ചെറുപ്പമായി തന്നെ തുടരും '' എന്നാണ് മറ്റൊരു കമെന്റ് . ഇതിലേതാ ഇപ്പോ കുട്ടി എന്നുള്ള സംശയം ഉന്നയിക്കുന്നവും കൂട്ടത്തിൽ ഉണ്ട്.

ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഗൗതം വാസുദേവ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ 'ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതേസമയം, വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് 16നു ശ്രീലങ്കയിൽ ആരംഭിക്കും. 7 ദിവസത്തെ ചിത്രീകരണമായിരിക്കും ശ്രീലങ്കയിൽ നടക്കുക. അതിനു ശേഷം ഷാർജയിലയിക്കും ചിത്രീകരണം നടക്കുക. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles
Next Story