'ആര്യ'യുടെ 21ാം വാർഷികം :ഇമോഷണൽ കുറിപ്പ് പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുൻ തന്റെ സിനിമാ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്ന 'ആര്യ' സിനിമയുടെ 21ാം വാർഷികം ആഘോഷിച്ചു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ ചില അപൂർവ നിമിഷങ്ങൾ പങ്കുവെച്ചതോടൊപ്പം, ഹൃദയസ്പർശിയായ ഒരു കുറിപ്പും നടൻ കുറിച്ചു.

"ആര്യ എന്നത് വെറുമൊരു സിനിമയല്ല, എന്റെ ജീവിതം മാറിയ ഒരു യാത്രയുടെ തുടക്കമായിരുന്നു. ആ സ്‌നേഹത്തിനും, ഓർമ്മകൾക്കും, ഇപ്പോഴും ജീവിച്ചിരിക്കുന്ന അത്ഭുതത്തിനും ഞാൻ സദാ നന്ദി പറയുന്നു" എന്നായിരുന്നു അല്ലു അർജുൻ തന്റെ പോസ്റ്റിൽ എഴുതിയത്.

താരം പങ്കുവെച്ച ചിത്രങ്ങളിൽ സംവിധായകൻ സുകുമാർ, സഹതാരങ്ങൾ അനു മേഹ്ത, ശിവ ബാലാജി, സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ്, നിർമാതാവ് ദിൽ രാജു തുടങ്ങിയവർയൊപ്പമുള്ള സ്‌നേഹപൂർണ നിമിഷങ്ങൾ അടങ്ങിയിരിക്കുന്നു.

2004-ൽ പുറത്തിറങ്ങിയ 'ആര്യ' എന്ന റൊമാന്റിക് ആക്ഷൻ ചിത്രമാണ് അല്ലു അർജുന്റെ കരിയറിൽ വലിയ വഴിത്തിരിവായത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച്‌ അതിനു വലിയ നിരൂപക പ്രശംസ ലഭിച്ചു. 2006-ൽ റിലീസായ മലയാളം ഡബ്ബ് പതിപ്പ് കേരളത്തിലും അല്ലു അർജുനെ ഏറെ ജനപ്രിയനായി.

താരം നിലവിൽ തന്റെ അടുത്ത പ്രോജക്ടായ 'AA22xA6'യുടെ ഷൂട്ടിനായി തയ്യാറെടുക്കുകയാണ്. അട്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അദ്ദേഹം ആദ്യമായി ഇരട്ടവേഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പാരലൽ യൂണിവേഴ്‌സ് ആശയത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാകുമെന്നും സൂചനയുണ്ട്.

Related Articles
Next Story