വിവാഹ മോചനം അംഗീകരിക്കാത്ത സമൂഹം നാഗ ചൈതന്യ പ്രതികരിക്കുന്നു

വിവാഹ മോചനത്തിലാകുന്ന സാധാരണക്കാർ നേരിടുന്ന സാമൂഹികാക്രമണങ്ങൾ തന്നെ വളരെ വലുതാണ്. അപ്പോൾ പിന്നെ സെലിബ്രിറ്റികളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. അത്തരത്തിൽ ഒരുപാട് വിവാദമായതാണ് ചലച്ചിത്ര താരം സാമന്തതയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചനം. ഇരുവരുടെയും പ്രണയത്തെയും വിവാഹത്തെയും ആഘോഷമാക്കിയവർ തന്നെ വിവാഹമോചനത്തിന് ശഷം ഇരുവരെയും പക്ഷം ചേർന്ന് നിന്ന് കുറ്റപ്പെടുത്താൻ തുടങ്ങി. എന്നാൽ ഇപ്പോൾ സിനിമാതാരം ശോഭിതയുമായുള്ള നാഗചൈതന്യയുടെ പുനർവിവാഹത്തിന് ശേഷം അദ്ദേഹത്തിന് നേരെയുള്ള സൈബർ ആക്രമണങ്ങളുടെ അളവ് കൂടുന്നതായാണ് കാണുന്നത്. വിവാഹ മോചനത്തെ കുറിച്ച് സാമന്തയും നാഗചൈതന്യയും അധികം തുറന്നു പറച്ചിലുകൾ നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ തങ്ങളുടെ വിവാഹമോചനത്തെ കുറിച്ചും അതുണ്ടാക്കിയ മാനസിക സംഘർഷത്തെ കുറിച്ചും താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നാഗ ചൈതന്യ.

ആയിരം വട്ടം ചിന്തിച്ചെടുത്ത തീരുമാനമാണ് സമാന്തയുമായുള്ള വിവാഹമോചനമെന്ന വെളിപ്പെടുത്തുകയാണ് നാഗചൈതന്യ. തങ്ങൾ ഇരുവരും ചേർന്നെടുത്ത വൈകാരിക തീരുമാനമായിരുന്നു വിവാഹമോചനമെന്നും രണ്ടുപേർക്കും രണ്ടു വഴിയാണ് നല്ലതെന്ന ബോധ്യത്തോടെയാണ് തങ്ങൾ മുന്നോട്ടു പോയതെന്നും പിന്നെ എന്തിനാണ് തന്നെയൊരു ക്രിമിനൽ ആയി കാണുന്നതെന്നും നാഗ ചൈതന്യ ചോദിക്കുന്നു.

" ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിയിൽ കൂടി സഞ്ചരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത് ഞങ്ങളുടെ മാത്രം കാരണങ്ങളാണ്. ഞാനും സാമന്തയും ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത് , ഞങ്ങൾ പരസ്പ്പരം ബഹുമാനിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ നല്ലൊരു ജീവിതമാണ് നയിക്കുന്നത്". ഇതിലുപരി എന്ത് വിശദീകരണമാണ് വേണ്ടതെന്നും താരം ചോദിക്കുന്നു.

തങ്ങളുടെ സ്വകാര്യത സമൂഹം മാനിക്കേണ്ടതുണ്ടെന്നും എന്നാൽ നിർഭാഗ്യവശാൽ തങ്ങളുടെ ജീവിതമാണ് എല്ലാവരുടെയും ചർച്ചവിഷയമെന്നും അതൊരു തലക്കെട്ടായും ഗോസിപ്പായും പിന്നോടൊരു വിനോദ വിഷയമായി മാറിയെന്നും മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിക്കു പോയാലും ഇതുമായി ബന്ധപ്പെട്ട ചോദ്യം കേൾക്കേണ്ടി വരുന്നുണ്ടെന്നും താരം പറയുന്നു.

സാമന്തയോട് ഇപ്പോഴും ബഹുമാനം സൂക്ഷിക്കുന്നുണ്ടെന്നും പുതിയ പ്രണയത്തെ കണ്ടുമുട്ടിയതിനെപ്പറ്റിയും താരം പറയുന്നു. ഒരു രാത്രി കൊണ്ടെടുത്ത തീരുമാനമല്ല വിവാഹമോചനമെന്നും എല്ലാത്തിനും അതിന്റേതായ കരണങ്ങളുണ്ടെന്നും പറഞ്ഞ താരം ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കാതെ സ്വന്തം ജീവിതത്തിൽ ശ്രദ്ധിച്ച് സന്തോഷം കണ്ടെത്താനും തരാം സമൂഹത്തോട് പറയുന്നുണ്ട്.

Related Articles
Next Story