വണ്ണം കുറച്ച സമയത്തെ അനുഭവങ്ങൾ പങ്കുവെച്ച് ജയസൂര്യ.
ഇതേ പ്രശനം കാരണം ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് അവതാരകയായ പേർളി മാണി

ആട് 3 യുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ആരാധകര്‍. ആട് 1 പരാജയപ്പെട്ടെങ്കിലും ആട് 2 തീയേറ്ററില്‍ വന്‍ വിജയമാണ് നേടിയത് . എട്ടുവര്‍ഷത്തിനു ശേഷം ആട് 3 എത്തുമ്പോള്‍ അതേ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ വണ്ണം കുറച്ച സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജയസൂര്യ. തുണയ്ക്ക് നേരിട്ട ബുദ്ധിമുട്ടുകൾ ജയസൂര്യ തുറന്ന് പറയുമ്പോൾ ഇതേ പ്രശനം കാരണം ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് അവതാരകയായ പേർളി മാണിയും പറയുന്നു.
'ഞാൻ ഏഴ് ദിവസം ആശുപത്രിയിലായിരുന്നു. കലോറി കുറച്ച് വരികയായിരുന്നു'
കലോറി പെട്ടെന്ന് കൂട്ടി, ജയസൂര്യയ്ക്ക് വയറിന് പണി കിട്ടി, പേളി മാണി ആശുപത്രിയിലായതും ഇങ്ങനെ തന്നെ.
'അപ്പോത്തിക്കിരി എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാൻ പത്ത് കിലോ വരെ കുറച്ചിരുന്നു. ഒറ്റപ്പാലത്തായിരുന്നു ഷൂട്ടിംഗ്. അവിടെ നല്ല ജിലേബി കിട്ടുന്ന കടയുണ്ടെന്ന് പറഞ്ഞു. ആക്രാന്തമായിരുന്നു എനിക്ക്, ഒരു കിലോ ജിലേബി വാങ്ങിക്കാൻ ഞാൻ പറഞ്ഞു, സെറ്റിലെ എല്ലാവർക്കും കൊടുക്കാനായി. അവിടെ നിന്ന് ജിലേബി വാങ്ങി വന്നപ്പോൾ തന്നെ മൂന്ന് നാലെണ്ണം പട പടായെന്ന് കഴിച്ചു. പിന്നെ വീട്ടിൽ പോയി ഒരുപാട് ഭക്ഷണം കഴിച്ചു. അവസാനം വയർ പ്രശ്നമായി. കുറേ ദിവസം വയറിന് ബുദ്ധിമുട്ടുണ്ടായിരുന്നു.
കലോറി കുറച്ച് പെട്ടെന്ന് തന്നെ കൂട്ടിയാൽ വയറിന് ഭയങ്കര പ്രശ്നമാകും. കലോറി പതുക്കെ കുറച്ചാണ് 800 ലേക്ക് എത്തുന്നത്. അതുകൊണ്ട് പെട്ടന്ന് കലോറി കൂടിയാൽ നമ്മുടെ വയറിൽ അത് വലിയ പ്രശ്‍നമാകും,' ജയസൂര്യ പറഞ്ഞു. ഇതേ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് പേർളി പറഞ്ഞു. 'ഞാൻ ഏഴ് ദിവസം ആശുപത്രിയിലായിരുന്നു. കലോറി കുറച്ച് വരികയായിരുന്നു. പെട്ടെന്ന് ഒരു മൂഡിന് വാരി വലിച്ച് കഴിച്ചിട്ട് ഞാനിങ്ങനെ ആശുപത്രിയിലായിരുന്നു. അതേസമയം , ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഗള്‍ഫില്‍ നടന്നു വരുന്ന യുദ്ധ സമാനമായ സാഹചര്യത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റിയേക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ റിലീസിൽ മാറ്റം ഇല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു
