നടൻ ജിനു ജോസഫിന്റെ പിതാവ് അന്തരിച്ചു

മലയാള നടൻ ജിനു ജോസഫിന്റെ പിതാവ് എം.ജെ ജോസഫ് (84) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. അന്ത്യചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് എറണാകുളം സെന്റ്.മേരീസ് ബസിലിക്കയിൽ നടക്കും. സുഹൃത്തുക്കളും സഹപ്രവർത്തകരും ജിനുവിന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. "ഗുഡ് ബൈ ഡാഡി. എല്ലാ പാർട്ടികൾക്കും നന്ദി,"എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ജിനു കുറിച്ചത്.

ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു സിനിമാ രംഗത്തെത്തിയത്. ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച ജിനു ഇതിനോടകം മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രമാണ് ജിനുവിന്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ ചിത്രം. അമൽ നീരദ് സിനിമകളിലെ ഒരു പ്രധാന മുഖം കൂടെയാണ് ജിനു.

Athul
Athul  

Related Articles

Next Story