വിവാഹത്തിന് മുൻപ് താൻ നടിയാണെന്ന് പറഞ്ഞിരുന്നില്ല : തുറന്ന് പറഞ്ഞ് അമലപോൾ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അമല പോൾ. വിവാഹവും പ്രസവസവ വിശേഷങ്ങളും എല്ലാം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചർച്ച ചെയ്തത്. ഇപ്പോൾ ഭർത്താവ് ജഗത്തുമായി പ്രണയത്തിലായിരുന്ന കാലത്ത് താൻ നടിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഡേറ്റിംഗ് ആയിരുന്ന സമയത്ത് പ്രൈവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ജഗത്തിന് നൽകിയിരുന്നത് എന്നാണ് താരം പറയുന്നത്. ഡേറ്റിംഗിൽ ആയിരുന്ന സമയത്ത് ഗർഭിണിയാവുകയും പിന്നാലെ വിവാഹം നടക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഗർഭാവസ്ഥയിൽ വീട്ടിലിരിക്കുമ്പോൾ ആണ് ഭർത്താവായ ജഗത്ത് താൻ അഭിനയിച്ച സിനിമകൾ കാണുന്നതെന്നാണ് അമലാപോൾ പറയുന്നത്. ജെ എഫ് ഡബ്ലിയു മൂവി അവാർഡ്സിൽ മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കിയ ശേഷം ആയിരുന്നു താരത്തിന്റെ വാക്കുകൾ.
'ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. ഒരു പ്രൈവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ഗർഭിണിയായി. വൈകാതെ വിവാഹം. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗദ് എന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. അവാർഡ് ഷോകൾ ഒത്തിരി കാണും. റെഡ് കാർപറ്റിലും സ്‌റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട്, എട്ടുമാസം ഗർഭിണായിയിരിക്കുന്ന സമയത്ത് എന്നോടു ചോദിച്ചു, ഈ റെഡ് കാർപറ്റ് ഒക്കെ ലൈവ് ആയി എപ്പോഴാണ് കാണാൻ പറ്റുകയെന്ന്. പെട്ടന്ന് ഞാൻ അവനോടു പറഞ്ഞു, 'ഉടൻ തന്നെ ഉണ്ടാകും'. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു'.- അമല പറഞ്ഞു.