ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു മേജർ രവി ചിത്രം :" ഓപ്പറേഷൻ റാഹത് " ടീസർ പൂജ

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മേജർ രവിയുടെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുകയാണ്. "ഓപ്പറേഷന്‍ റാഹത് " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാർ ആണ് കേന്ദ്ര കഥാപാത്രമായി എത്തുക. ചിത്രത്തിൻ്റെ ടീസർ പൂജ പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ വെച്ച് നിർവ്വഹിച്ചു. സംവിധായകൻ മേജർ രവി സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമ്മാതാവ് അനൂപ് മോഹൻ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, നാളുകൾക്ക് മുമ്പ് റിലീസായത് ഏറേ ശ്രദ്ധേയമായിരുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അർജുൻ രവിയാണ് നിർവ്വഹിക്കുന്നത്.




ചിത്രത്തിന്റെ കഥയും , തിരക്കഥയും കൃഷ്ണകുമാര്‍ കെ ആണ് ഒരുക്കുന്നത്. 2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.




ചിത്രത്തിന്റെ എഡിറ്റർ-ഡോണ്‍ മാക്സും, സംഗീതം-രഞ്ജിന്‍ രാജും ആണ് ചെയ്യുന്നത്, ചീഫ് എക്സിക്യൂട്ടീവ്- ബെന്നി തോമസ്‌, വസ്ത്രാലങ്കാരം-വി സായ് ബാബു, കലാസംവിധാനം- ഗോകുല്‍ ദാസ്‌, മേക്കപ്പ്-റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പ്രവീണ്‍ ബി മേനോന്‍,അസോസിയേറ്റ് ഡയറക്ടർ- പരീക്ഷിത്ത് ആർ എസ്, ഫിനാന്‍സ് കണ്‍ട്രോളർ-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ- രതീഷ്‌ കടകം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈൻ- സുഭാഷ് മൂണ്‍മാമ, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ്.


ഏഴ് വർഷങ്ങൾക്കു ശേഷം മേജർ രവി വീണ്ടും സംവിധായകനായി എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിന് ഒരു പിടി നല്ല സിനിമകൾ തന്ന സംവിധായകൻ കൂടെയാണ് മേജർ രവി. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് സിനിമ എത്തുക എന്നതും ശ്രദ്ധേയമാണ്.

Athul
Athul  
Related Articles
Next Story