ആനയുമായി ഫൈറ്റ്, ആന്റണി വര്‍ഗീസിന് പരിക്കേറ്റു

A.ntony Varghese met with an accident while shooting


തായ്ലന്‍ഡില്‍ നടക്കുന്ന കാട്ടാളന്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് അപകടം. ആനയുമായുള്ള ഫൈറ്റ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ താരത്തിന്റെ കൈക്ക് പൊട്ടലുണ്ടായി. ചികിത്സയ്ക്ക് ശേഷം താരം വിശ്രമത്തിലാണ്. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ മാറ്റിവച്ചിരിക്കുകയാണ്.

ആന്റണി വര്‍ഗ്ഗീസിനെ നായകനാക്കി നവാഗതനായ പോള്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട്ടാളന്‍. ചിത്രം നിര്‍മിക്കുന്നത് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്. സ്റ്റണ്ട് കോറിയോഗ്രാഫര്‍ കെച്ച കെംബഡികെയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.


Related Articles
Next Story