ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബിഗ് ബോസ് വിജയി ജിന്റോ

ജീവിത പ്രതിസന്ധികളിൽ നിന്ന് തന്റെ കഠിനമായ പ്രവർത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ജിന്റോ. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഈ വർഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായക നിരയിലേക്ക് ജിന്റോ എത്തുകയാണ്. ബാദുഷാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയിൽ ജിന്റോ നൽകിയ അഭിമുഖത്തിനിടയിൽ നിർമ്മാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ എന്നോട് വന്നു പറയുകയും ആ കഥ എനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാർ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു. റിലീസിന് തിയേറ്ററുകളിലേക്കെത്താൻ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. എം. ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

Related Articles

Next Story