ഡർബിക്ക് മികച്ച പ്രതികരണം.
ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്.

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോൾ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. തുടക്കം മുതൽ അവസാനം വളരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണ് ഡാർബിയെന്നും അഭിപ്രായങ്ങളുണ്ട്.ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ജി സി സി രാജ്യങ്ങളിലെ വിതരണം നിർവ്വഹിക്കുന്നത്. മറ്റു വിദേശ രാജ്യങ്ങളിലെ വിതരണം ആർ എഫ് റ്റി എന്റർടൈൻമെൻറ്സ് നിർവഹിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്.
